/sathyam/media/media_files/2025/09/30/yogeshgupta-2025-09-30-17-31-27.webp)
തി​രു​വ​ന​ന്ത​പു​രം: ഡി​ജി​പി യോ​ഗേ​ഷ് ഗു​പ്ത​ക്ക് വി​ജി​ല​ൻ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ ന​ൽ​ക​ണ​മെ​ന്ന് കേ​ന്ദ്ര അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​ട്ടു. കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​നാ​യി യോ​ഗേ​ഷ് ഗു​പ്ത വി​ജി​ല​ൻ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ൽ​കി​യി​രു​ന്നി​ല്ല.
തു​ട​ർ​ന്ന് അ​ദ്ദേ​ഹം ട്രൈ​ബ്യൂ​ണ​ലി​ൽ ഹ​ർ​ജി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യു​ള്ള സ്ഥ​ലം മാ​റ്റ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് യോ​ഗേ​ഷ് ഗു​പ്ത കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​ന് അ​പേ​ക്ഷി​ച്ച​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ ഒ​മ്പ​ത് ത​വ​ണ​യാ​ണ് സ​ർ​ക്കാ​ർ അ​ദ്ദേ​ഹ​ത്തെ സ്ഥ​ലം മാ​റ്റി​യ​ത്.
ബീ​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ, സി​വി​ൽ സ​പ്ലൈ​സ്, വി​ജി​ല​ൻ​സ്, ട്രെ​യി​നിം​ഗ്, ക്രൈം ​റെ​ക്കാ​ർ​ഡ്സ് ബ്യൂ​റോ, ഫ​യ​ർ ഫോ​ഴ്സ്, പോ​ലീ​സ് അ​ക്കാ​ഡ​മി തു​ട​ങ്ങി​യി​ട​ങ്ങ​ളി​ലേ​ക്കാ​ണ് അ​ടി​ക്ക​ടി മാ​റ്റി​യ​ത്. റോ​ഡ് സു​ര​ക്ഷാ ക​മ്മീ​ഷ​ണ​റാ​യാ​ണ് പു​തി​യ മാ​റ്റം.
തു​ട​ർ​ന്നാ​ണ് കേ​ന്ദ്ര സ​ർ​വീ​സി​ലേ​ക്ക് പോ​കാ​ൻ യോ​ഗേ​ഷ് അ​പേ​ക്ഷ ന​ൽ​കി​യ​ത്. എ​ന്നാ​ൽ വി​ജി​ല​ൻ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​ട​ഞ്ഞു​വെ​യ്ക്കു​ക​യാ​യി​രു​ന്നു.