ലോട്ടറിയിലെ നമ്പര്‍ തിരുത്തി തട്ടിപ്പ്; ഓണം ബമ്പര്‍ ടിക്കറ്റും പണവും കൈക്കലാക്കി

പൂനലൂര്‍ സ്വദേശി ഇല്യാസ് (71)ല്‍ നിന്നാണ് പണം തട്ടിയത്.

New Update
lottery1.jpg

പുനലൂര്‍: ഭാഗ്യക്കുറിയുടെ നമ്പര്‍ തിരുത്തി ലോട്ടറി കച്ചവടക്കാരനില്‍ നിന്നും പണം തട്ടിയതായി പരാതി. പൂനലൂര്‍ സ്വദേശി ഇല്യാസ് (71)ല്‍ നിന്നാണ് പണം തട്ടിയത്. കഴിഞ്ഞ ദിവസം പുനലൂര്‍ ചൗക്ക റോഡില്‍ ലോട്ടറി വില്‍പ്പന നടത്തുന്നതിനിടെ ബൈക്കില്‍ എത്തിയ യുവാവ് ഫലം നോക്കാനായി 5 ടിക്കറ്റ് ഇല്യാസിനെ ഏല്‍പ്പിക്കുകയായിരുന്നു.

Advertisment

ഇതില്‍ ഒരു ടിക്കറ്റിന് 5000 രൂപയുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ ഇത്രയും തുക ഇല്ല്യാസിന്റെ പക്കല്‍ ഇല്ലാത്തതിനാല്‍ ഓണ ബമ്പര്‍ അടക്കം 2,700 രൂപയുടെ ടിക്കറ്റും ബാക്കി പണവും നല്‍കുകയായിരുന്നു. പിന്നീട് ഇല്ല്യാസ് ഫലം അടിച്ച ടിക്കറ്റ് താലൂക്ക് ആശുപത്രി മുക്കിലെ ഒരു ലോട്ടറി കടയില്‍ കൊണ്ടുവന്ന് പരിശോധിച്ചപ്പോഴാണ് സമ്മാനം ലഭിച്ചതായി പറയുന്ന ടിക്കറ്റിന്റെ നമ്പര്‍ തിരുത്തിയതാണെന്നു ബോധ്യപ്പെട്ടത്. തുടര്‍ന്ന് ഇല്ല്യാസ് പുനലൂര്‍ പൊലീസില്‍ പരാതി നല്‍കി.

ചെമ്മന്തൂരില്‍ ഏതാനും മാസം മുമ്പ് വയോധികനായ വില്‍പ്പനക്കാരില്‍ നിന്നും പണം തട്ടിയെടുത്ത ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

lottery
Advertisment