ലോട്ടറിയടിച്ചിട്ടും നിർഭാ​ഗ്യം ! സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകളും പണവും യാത്രക്കിടെ നഷ്ടമായി. കാണാതായത് എടത്വ സ്വദേശിയുടെ ബാ​ഗ്

New Update
kerala-lottery

ആലപ്പുഴ: സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകളും ബാ​ഗിൽ കരുതിയിരുന്ന പണവും യാത്രക്കിടെ നഷ്ടമായെന്നു പരാതി.

Advertisment

ലോട്ടറി ഏജന്റ് എടത്വ ചെക്കിടിക്കാട് വേലേ പറമ്പിൽ അലക്സാണ്ടറുടെ ബാ​ഗാണ് ജീവനക്കാരനായ സാമിൽ നിന്നു നഷ്ടമായത്.

വളഞ്ഞ വഴിക്കും തകഴി പച്ചയ്ക്കുമിടയിലാണ് ബാ​ഗ് നഷ്ടമായത്. ബാ​ഗ്, അരയിൽ ബെൽറ്റിൽ കെട്ടി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോഴാണ് നഷ്ടമായത്.

സമ്മാനാർ​ഹമായ 5,03,063 രൂപയുടെ വിവിധ ലോട്ടറി ടിക്കറ്റുകളും ടിക്കറ്റെടുക്കാനായി കരുതിയിരുന്ന 50,850 രൂപയുമാണ് ബാ​ഗിലുണ്ടായിരുന്നത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി, അമ്പലപ്പുഴ പൊലീസ് എന്നിവർക്ക് പരാതി നൽകി.

Advertisment