സ​മ്മാ​നാ​ർ​ഹ​മാ​യ ലോ​ട്ട​റി ടി​ക്ക​റ്റി​നെ​ച്ചൊ​ല്ലി ത​ർ​ക്കം; പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മ​ക​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ്

നെ​ടു​മ​ങ്ങാ​ട് വേ​റ്റി​കോ​ണം മാ​ട​വ​ന ലെ​യി​നി​ലെ വി​നോ​ദ് ഭ​വ​നി​ല്‍ ശ​ശി എ​ന്ന ആ​ന്‍റ​ണി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് മ​ക​ന്‍ വി​നോ​ദ് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്

New Update
vinodh

തി​രു​വ​ന​ന​ന്ത​പു​രം: സ​മ്മാ​നാ​ര്‍​ഹ​മാ​യ ലോ​ട്ട​റി ടി​ക്ക​റ്റി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ല്‍ പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മ​ക​നു ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യും.

Advertisment


നെ​ടു​മ​ങ്ങാ​ട് വേ​റ്റി​കോ​ണം മാ​ട​വ​ന ലെ​യി​നി​ലെ വി​നോ​ദ് ഭ​വ​നി​ല്‍ ശ​ശി എ​ന്ന ആ​ന്‍റ​ണി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് മ​ക​ന്‍ വി​നോ​ദ് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്.

തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

സ​മ്മാ​നം ല​ഭി​ച്ച ടി​ക്ക​റ്റ് വേ​ണ​മെ​ന്ന് വി​നോ​ദ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ല്‍​കാ​ന്‍ ശ​ശി ത​യാ​റാ​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്നു​ണ്ടാ​യ ദേ​ഷ്യ​ത്തി​ല്‍ വി​നോ​ദ് പി​താ​വി​ന്‍റെ ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​പ്പി​ച്ചു. 2022 ജൂ​ലൈ 19ന് ​രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. 

ത​ല​യ്‌​ക്കേ​റ്റ ശ​ക്ത​മാ​യ മു​റി​വാ​ണ് മ​ര​ണ​കാ​ര​ണം. 24 ദി​വ​സ​ത്തെ ചി​കി​ത്സ​യ്ക്കു​ശേ​ഷ​മാ​ണ് ശ​ശി മ​രി​ച്ച​ത്.

ദൃ​ക്സാ​ക്ഷി​ക​ളു​ടെ മൊ​ഴി​ക​ളും മെ​ഡി​ക്ക​ല്‍ തെ​ളി​വു​ക​ളും പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി പ്ര​തി​യെ കു​റ്റ​ക്കാ​ര​നാ​യി ക​ണ്ടെ​ത്തി​യ​ത്.

പ്ര​തി ഏ​ല്‍​പ്പി​ച്ച മ​ര്‍​ദ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന​ത് പ്രോ​സി​ക്യൂ​ഷ​ന്‍ തെ​ളി​യി​ച്ചു. കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗ​ത്ത് നി​ന്ന് 16 സാ​ക്ഷി​ക​ളെ​യും 47 രേ​ഖ​ക​ളും മൂ​ന്ന് തൊ​ണ്ടി​മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ഡി.​ജി. റെ​ക്‌​സ് ഹാ​ജ​രാ​യി.

Advertisment