ലോട്ടറി ക്ഷേമനിധി ബോര്‍ഡിലെ ക്രമക്കേട്: പ്രതികളെ കസ്റ്റഡിയിൽ വിട്ടു

ഒന്നാം പ്രതിയും ക്ലര്‍ക്കുമായ സംഗീത്, രണ്ടാംപ്രതി അനില്‍ കുമാർ എന്നിവരെയാണ് ഫെബ്രുവരി 23 ഉച്ചയ്ക്ക് ഒരു മണി വരെ കസ്റ്റഡിയിൽ നൽകിയത്.

New Update
police

തിരുവനന്തപുരം :ലോട്ടറി ക്ഷേമ നിധി ബോര്‍ഡിലെ ക്രമക്കേട് കേസിലെ രണ്ട് പ്രതികളെയും രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ നൽകി. 

Advertisment

ഒന്നാം പ്രതിയും ക്ലര്‍ക്കുമായ സംഗീത്, രണ്ടാംപ്രതി അനില്‍ കുമാർ എന്നിവരെയാണ് ഫെബ്രുവരി 23 ഉച്ചയ്ക്ക് ഒരു മണി വരെ കസ്റ്റഡിയിൽ നൽകിയത്.


രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ ഇതിന് ശേഷമേ പരിഗണിക്കു. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

പ്രതി സംഗീതിന്‍റെ മാനസിക നിലയെക്കുറിച്ച് പഠിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതി നിർദേശിച്ചിരുന്നു.

 പ്രതികളെ കസ്റ്റഡില്‍ ചോദ്യം ചെയ്യുന്നതിനായി വിജിലന്‍സ് അപേക്ഷ നല്‍കിയപ്പോൾ സംഗീതിന് മാനസിക പ്രശ്നം ഉള്ളതായി പ്രതിഭാഗ അഭിഭാഷകൻ ചൂണ്ടിക്കാട്ടുകയായിരുന്നു. ഇതേത്തുടർന്നാണ്. സംഗീതിനെ പരിശോധിച്ച് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയത്.

ലോട്ടറി തൊഴിലാളികള്‍ക്ക് അടയ്ക്കാനുളള അംശാദായം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തും ഇടനിലക്കാരനുമായ അനില്‍ കുമാറിന്‍റെ അക്കൗണ്ടിലേക്കും മാറ്റിയാണ് സംഗീത് 14 കോടി രൂപ തട്ടിയെടുത്തത്.

ഈ പണം ഉപയോഗിച്ച് കഴക്കൂട്ടം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് മാത്രം 45 രജിസ്‌ട്രേഷന്‍ നടത്തിയിരുന്നു.

അനില്‍ കുമാര്‍ നിര്‍മ്മാണ കമ്പനി ആരംഭിച്ച് പ്രവര്‍ത്തിക്കുകയും ബാക്കി തുക ബാങ്കില്‍ സ്ഥിര നിക്ഷേപമായി ഇടുകയും ചെയ്തു എന്നാണ് വിജിലന്‍സ് കേസ്.

Advertisment