Advertisment

പ്രിയദർശിനി സാഹിത്യ പുരസ്കാരം ഡോ എം ലീലാവതിയ്ക്ക്, അവാർ‍ഡ് സാഹിത്യത്തിലെ സമഗ്ര സംഭാവന പരിഗണിച്ച്

New Update
d

തിരുവനന്തപുരം: സാഹിത്യത്തിലെ സമഗ്ര സംഭാവന പരിഗണിച്ച് കെപിസിസി പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസിൻ്റെ പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം എഴുത്തുകാരി ഡോ. എം. ലീലാവതിക്ക്. 

Advertisment

പ്രിയദർശിനി പബ്ലിക്കേഷൻസ് ചെയർമാൻ കെ. സുധാകരൻ എംപി, വൈസ് ചെയര്‍മാന്‍ അഡ്വ. പഴകുളം മധു എന്നിവർ ചേർന്നാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. 

ഒരു ലക്ഷം രൂപയും ആര്‍ട്ടിസ്റ്റ് ബി.ഡി. ദത്തന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. പുരസ്കാരം ഫെബ്രുവരി ആദ്യവാരം എറണാകുളത്ത് വെച്ച് സമ്മാനിക്കും. 

നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്‍ ചെയര്‍മാനും അഡ്വ. പഴകുളം മധു മെമ്പര്‍ സെക്രെട്ടറിയും ഡോ. പി.കെ. രാജശേഖരന്‍, കെ.എ. ബീന എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

 

Advertisment