കോഴിക്കോട്: മൂന്ന് തവണ ജില്ലാ സെക്രട്ടറിയായിരുന്ന പി.മോഹനൻ കാലാവധി പൂർത്തിയായതിനെ തുടർന്ന് എം മെഹബൂബിനെ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി സമ്മേളനം തിരഞ്ഞെടുഞ്ഞു.
പാർട്ടിയിൽ മന്ത്രി മുഹമ്മദ്ദ് റിയാസിനൊപ്പം നിലയുറപ്പിച്ചിരിക്കുന്നയാളാണ് അദ്ദേഹം. 47 അംഗ ജില്ലാ കമ്മിറ്റിയിൽ 13 പേരെ പുതുതായി ഉൾപ്പെടുത്തി.
/sathyam/media/media_files/2025/01/31/d7Brr6Hzi2DvIdddl7s9.jpg)
കെ.പി.സി.സി മുൻ സംഘടനാ ജനറൽ സെക്രട്ടറി പദവി വഹിച്ചിരുന്ന ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവ് പദമുണ്ടായിരുന്ന കെ.പി അനിൽകുമാർ ഇക്കുറി ജില്ലാ കമ്മിറ്റിയിൽ ഇടം പിടിച്ചു
മുസ്ലീം ന്യൂനപക്ഷങ്ങൾക്ക് അവമതിപ്പുണ്ടാക്കിയ മെക്ക് 7 വിവാദമടക്കം ഒട്ടേറെ കാര്യങ്ങളിൽ പി.മോഹനനുമായി റിയാസിന് അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. മെക്ക് 7 വിഷയത്തിൽ ഇരുവരും തുറന്ന ഇടങ്ങളിൽ വിരുദ്ധാഭിപ്രായങ്ങൾ രേഖപ്പെടുത്തിയത് വലിയ ചർച്ചയായിരുന്നു. പിന്നീട് തന്റെ അഭിപ്രായം പി.മോഹനന് പിൻവലിക്കേണ്ടതായും വന്നു.
സമ്മേളനം തുടങ്ങുന്നതിന് മുമ്പ് തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് എം.മെഹബൂബിന്റെ പേര് ഉയർന്ന് കേട്ടിരുന്നു. എന്നാൽ അതിനൊപ്പം തന്നെ കെ.കെ ദിനേശന്റെ പേര് കൂടി സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഒരുവിഭാഗം ഉയർത്തിയതോടെ സമാവായമെന്ന നിലയിൽ എം.ഗിരീഷിന്റെ പേരും ഉയർന്നിരുന്നു.
വനിതാ സെക്രട്ടറിയെന്ന ചർച്ചയും ഉയന്നിരുന്നു. പി സതീദേവിയുടെയും കെ.കെ ലതികയുടെയും പേരുകളാണ് പരിഗണിക്കപ്പെട്ടത്.
എന്നാൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാക്കമ്മിറ്റി എം. മെഹബൂബിന് പന്നിൽ അടിയുറച്ച് നിന്നതോടെ റിയാസിന്റെ തന്ത്രങ്ങൾ ഫലം കണ്ടു. മറ്റ് പേരുകൾ വെട്ടിപ്പോവുകയും ചെയ്തു.
നിയമനക്കോഴ വിവാദം സംബന്ധിച്ച് കെ.വി പ്രമോദിനെതിരെ പരാതി ഉന്നയിച്ച പ്രേംകുമാറിനെ ജില്ല കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. പ്രമോദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ വിവരം അന്ന് പ്രേംകുമാർ ഫെയ്‌സ്ബുക്കിലൂടെ പങ്ക് വെച്ചിരുന്നു
/sathyam/media/media_files/2025/01/31/jRHoEHVrhrHpVEKeXVye.jpg)
ഈ പോസ്റ്റിന് താഴെ എല്ലാ ചിതിയിലും നായക സ്ഥാനത്ത് നിങ്ങളാണെന്ന ്രപമോദിന്റെ കമന്റ് പാർട്ടിയിൽ വലിയ ചർച്ചകൾക്ക് വഴിവെയ്ക്കുകയും ചെയ്തിരുന്നു. പ്രമോദിനെതിരെ നടപടിയെടുത്ത മുൻ ഏരിയ സെക്രട്ടറി കെ.ദാമോദരനെയും ഒഴിവാക്കി.
ജില്ലയിലെ സി.പി.എമ്മിന്റെ ന്യൂനപക്ഷ മുഖങ്ങളിൽ പ്രധാനിയാണ് എം.മെഹബൂബ്. യുവജന സംഘടനയിലൂടെയാണ് മെഹബൂബ് പൊതുപ്രവർത്തനം ആരംഭിച്ചത്.
ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സി.പി.എം ബാലുശ്ശേരി ഏരിയാ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു. അത്തോളി പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.