നിലമ്പൂര്‍: സര്‍ക്കാര്‍ വിരുദ്ധ വികാരവും മണ്ഡലത്തിലെ വികസന പ്രശ്‌നങ്ങളും, കേരളമൊട്ടാകെയുള്ള ജനകീയ സമരങ്ങളും ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവാതിരിക്കാന്‍ സാംസ്‌കാരിക നായകരെ രംഗത്തിറക്കാന്‍ സി.പി.എം.
ഇടത് സ്ഥാനാര്‍ത്ഥിയായ എം.സ്വരാജിന്റെ പ്രചാരണാര്‍ത്ഥമാണ് സാഹിത്യ- സിനിമ മേഖലയിലെ പ്രമുഖര്‍ നിലമ്പൂരിലെത്തുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ജനകീയ വിഷയങ്ങളോട് മുഖം തിരിച്ചു നിന്ന് സര്‍ക്കാരിന്റെ പ്രീതി പിടിച്ചു പറ്റിയവരാണ് ഇവരില്‍ പലരും.
മണ്ഡലത്തിലെ നീറുന്ന പ്രശ്‌നമായ മനുഷ്യ മൃഗ സംഘര്‍ഷങ്ങള്‍ക്കെതിരെ ഒരക്ഷരം പോലും ഉരിയാടാത്തവരാണ് നിലമ്പൂരില്‍ സ്വരാജിന്റെ വിജയത്തിനായി രംഗത്തിറങ്ങുന്നത്.
/sathyam/media/media_files/2025/05/30/hftVrEHhVxe5Ss1AziWJ.jpg)
വാളയാര്‍ അടക്കമുള്ള സ്ത്രീ പീഡന സമരങ്ങള്‍, ആദിവാസി ഭൂസമരങ്ങള്‍, പിഎസ്സി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം, കേരളത്തിന്റെ മനുഷ്യമനസാക്ഷിയെ പിടിച്ചുലച്ച ആശാസമരം എന്നിവയില്‍ പ്രതികരിക്കാതിരുന്ന ബുദ്ധിജീവികളാണ് നിലവില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി സ്വരാജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും വിജയത്തിനും ആയി നിലമ്പൂരില്‍ കൈകോര്‍ക്കുന്നത്.
ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സാംസ്‌കാരിക കേരളം സ്വരാജിനൊപ്പം എന്ന പരിപാടി ജൂണ്‍ 11നാണ് സംഘടിപ്പിച്ചിട്ടുള്ളത്. നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇവര്‍ എത്തുന്നതുമായി ബന്ധപ്പെട്ട കടുത്ത വിമര്‍ശനം സാഹിത്യ മേഖലയില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.
ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ശേഷം കൊല നടത്തിയവരും സാംസ്‌കാരിക നായകരും ഒപ്പത്തിനൊപ്പം ആണ് ഒളിവില്‍ പോകുന്നതെന്ന വിമര്‍ശനം ഇക്കഴിഞ്ഞയുടെ സി.ആര്‍ പരമേശ്വരന്‍ ഉയര്‍ത്തിയിരുന്നു.
/sathyam/media/media_files/2025/06/09/VB1wELZb5Y4L9WnThnKx.jpg)
സി.പി.എമ്മിന്റെ സംഹാര ആവശ്യങ്ങള്‍ക്ക് കൊടി സുനി പോലെയാണ് സാംസ്‌കാരിക ആവശ്യങ്ങള്‍ക്ക് ഇടതുപക്ഷ സാംസ്‌കാരിക നായകര്‍ പ്രയോജനപ്പെടുന്നതെന്ന അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം കേരള സമൂഹം വലിയ തോതില്‍ ചര്‍ച്ച ചെയ്തിരുന്നു.
സംസ്ഥാനത്ത് ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ ഇരിക്കുമ്പോള്‍ വേതന വര്‍ദ്ധനവിനായി സമരം ചെയ്ത ആശ മാരെ സിഐടിയു നേതാക്കള്‍ അധിക്ഷേപിച്ചപ്പോള്‍ പോലും ഇവര്‍ രംഗത്ത് വരികയോ എതിരഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തിട്ടില്ല. കേരളത്തിന്റെ മനസാക്ഷി മുഴുവന്‍ ആശാവര്‍ക്കര്‍മാരോടൊപ്പം ആയിരുന്നിട്ടും സര്‍ക്കാരിന്റെ അപ്രീതിഭയെന്നാണ് ഇവര്‍ സമരത്തെ അനുകൂലിച്ച് രംഗത്ത് എത്താതിരുന്നതെന്നും വാദം ഉയര്‍ന്നിട്ടുണ്ട്.
ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ നിലമ്പൂരില്‍ പ്രചാരണത്തിന് അതുകൊണ്ടുതന്നെ ആശമാര്‍ എത്തുന്നുമുണ്ട്. ഇതിനുപുറമേ ജലക്ഷാമം രൂക്ഷമായ പാലക്കാട് ജില്ലയില്‍ വേണ്ടത്ര ചര്‍ച്ചകള്‍ ഇല്ലാതെ ബ്രൂവെറി അനുവദിച്ച സംഭവത്തിലും ഇവര്‍ പ്രതികരണമായി രംഗത്തെത്തിയിരുന്നില്ല.
/sathyam/media/media_files/2025/06/09/LDWsqZNrhLrkmtVnpQcs.jpg)
മുമ്പ് വന്‍കിട കോര്‍പ്പറേറ്റ് കമ്പനിയായ കൊക്കക്കോള പാലക്കാട് സ്ഥാപിച്ച പ്ലാന്റ് നെതിരെ ജല ദൗര്‍ലഭ്യം ഉന്നയിച്ച് സാംസ്‌കാരിക നായകര്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു.
എന്നാല്‍ ഇത്തവണ റൂബറിക്ക് മറവില്‍ നടക്കുന്ന ഭൂഗര്‍ഭ ജല ചൂഷണം ഉയര്‍ത്തി കോണ്‍ഗ്രസും യു.ഡി.എഫും രംഗത്തിറങ്ങിയിട്ടും ഇതിനെ പിന്തുണയ്ക്കാനോ ഇതിനോട് സഹകരിക്കാനോ സാംസ്‌കാരിക നായകന്മാര്‍ വിമുഖത പ്രകടിപ്പിക്കുകയായിരുന്നു.
സാംസ്‌കാരിക നായകരുടെ ഈ ഇരട്ടത്താപ്പ് നിലമ്പൂരിലെ ജനങ്ങള്‍ തിരിച്ചറിയണമെന്നും ഇവര്‍ മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യങ്ങളിലെ ഇരട്ടത്താപ്പ് തിരിച്ചറിയണമെന്നും യുഡിഎഫ് മണ്ഡലത്തിലെ വോട്ടര്‍മാരുടെ ആഹ്വാനം ചെയ്തു കഴിഞ്ഞു.