ആശ വര്‍ക്കര്‍മാരെ അരാജകത്വ വിഭാഗം ഉപകരണമാക്കുന്നു. സംസ്ഥാന സര്‍ക്കാരിന് ഒരു പിടിവാശിയുമില്ല. ലോകത്ത് ഒരു സമരത്തെയും സിപിഐഎം തള്ളിപ്പറയില്ലെന്നും എംവി ഗോവിന്ദന്‍

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ശശി തരൂരിന്റെ പ്രസംഗമടക്കം പ്രതിഫലിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സംസ്ഥാനത്ത് എല്‍ഡിഎഫ് ജനകീയ മുന്നേറ്റം നടത്തുകയാണ്. 

New Update
m v govindan 22

തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ശശി തരൂരിന്റെ പ്രസംഗമടക്കം പ്രതിഫലിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സംസ്ഥാനത്ത് എല്‍ഡിഎഫ് ജനകീയ മുന്നേറ്റം നടത്തുകയാണ്. 


Advertisment

അതേസമയം കോണ്‍ഗ്രസില്‍ സംസ്ഥാനത്ത് മുഖ്യമന്ത്രിമാരുടെ എണ്ണം കൂടുകയാണ്. ആശ വര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍ക്കണം. അരാജകത്വ വിഭാഗം സമരത്തിന് പിന്നിലുണ്ട്. ആശവര്‍ക്കര്‍മാരെ ഇവര്‍ ഉപകരണമാക്കി മാറ്റുകയാണ്.


സംസ്ഥാന സര്‍ക്കാരിന് ഒരു പിടിവാശിയുമില്ല. ലോകത്ത് ഒരു സമരത്തെയും സിപിഐഎം തള്ളിപ്പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment