കിഫ്ബി റോഡ് ടോള്‍: ഇടതുമുന്നണിയില്‍ വിശദമായ ചര്‍ച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ലെന്ന് എംവി ഗോവിന്ദന്‍

കിഫ്ബി റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇടതുമുന്നണിയില്‍ വിശദമായ ചര്‍ച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

New Update
m v govindan

തിരുവനന്തപുരം : കിഫ്ബി റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇടതുമുന്നണിയില്‍ വിശദമായ ചര്‍ച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ടോളിനോട് പൊതുവെ അനുകൂല സമീപനം ഇടതുപക്ഷത്തിനില്ല. മുന്നണിയില്‍ ഇക്കാര്യം ഇനി ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന ഇടതുമുന്നണി കണ്‍വീനറുടെ വാദവും സിപിഎം സംസ്ഥാന സെക്രട്ടറി തള്ളി. 


Advertisment

കിഫ്ബി റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പാര്‍ട്ടി സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറും പ്രത്യക്ഷമായി ഇരുപക്ഷത്താണ്. ഇടതുമുന്നണിയില്‍ കിഫ്ബി റോഡ് ടോള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്നും കണ്‍വീനര്‍ പറയുമ്പോള്‍, ടോള്‍ ഇടതു നയമേ അല്ലെന്ന് പറഞ്ഞു വെയ്ക്കുകയാണ് പാര്‍ട്ടി സെക്രട്ടറി. 


Advertisment