/sathyam/media/media_files/2025/03/29/OOtujUcgEMBtsb74KMC1.jpg)
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരായ പരാമർശത്തിൽ രമേശ് ചെന്നിത്തലക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എംവി ജയരാജൻ.
ആര്യ കോഴിക്കോടേക്ക് താമസം മാറ്റുന്നത് നന്നായെന്നും അങ്ങനെയെങ്കിലും പാർട്ടിക്ക് രണ്ട് വോട്ട് അധികം കിട്ടട്ടെയെന്ന് കരുതിക്കാണും എന്നായിരുന്നു ചെന്നിത്തലയുടെ പ്രസംഗം. ഇത് തീർത്തും അപക്വമായിപ്പോയെന്ന് എംവി ജയരാജൻ കുറ്റപ്പെടുത്തി.
തദ്ദേശ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടക്കുന്ന ഇടമാണ് തിരുവനന്തപുരം കോർപറേഷൻ. ഇവിടെ സ്ഥാനമൊഴിയുന്ന മേയർ ആര്യാ രാജേന്ദ്രനെ കേന്ദ്രീകരിച്ചാണ് പ്രതിപക്ഷത്തിൻ്റെ രാഷ്ട്രീയ പ്രചാരണം നടക്കുന്നത്.
ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ഖ്യാതിയോടെ പദവിയിലെത്തിയ ആര്യ രാജേന്ദ്രൻ്റെ കാലത്ത് നഗരത്തിൽ ദുർഭരണം നടന്നുവെന്നാണ് വിമർശനം.
ആര്യാ രാജേന്ദ്രൻ കോഴിക്കോടേക്ക് താമസം മാറ്റുന്നുവെന്ന വാർത്ത കൂടി വന്നതിൻ്റെ അടിസ്ഥാനത്തിൽ ഇക്കാര്യം കൂടി പരാമർശിച്ചാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പ്രസംഗത്തിൽ പരിഹസിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us