New Update
/sathyam/media/media_files/2025/04/08/6f7AG05yAa6K9Gl8CUnu.jpg)
തിരുവനന്തപുരം: കേരളത്തിൽ പൊലീസിനെതിരെ ഉയരുന്ന പരാതികൾ ഒറ്റപ്പെട്ടതാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി.
Advertisment
ഇടതുപക്ഷ സർക്കാരിന്റെ നയത്തിന് വിരുദ്ധമായ ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടെങ്കിൽ കൈകാര്യം ചെയ്യാൻ പ്രാപ്തനായ മുഖ്യമന്ത്രിയാണ് സംസ്ഥാനം ഭരിക്കുന്നതെന്നും ബേബി പറഞ്ഞു.
ദൗർഭാഗ്യകരമായ സംഭവങ്ങൾ നടന്നിട്ടുണ്ടെന്ന് സമ്മതിച്ച അദ്ദേഹം പക്ഷെ പോലീസിനെ സിപിഎം അല്ല നിയമിച്ചതെന്നും അത് ഒരു സ്ഥിരം സംവിധാനമാണെന്നും പറഞ്ഞു. ഡൽഹിയിൽ വച്ച് മാധ്യമങ്ങളോട് പ്രതിക്കുകയായിരുന്നു ബേബി.