Advertisment

മുകേഷിന്റെ രാജിയില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതാണ്, സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കാരണമായത് ഒരു നടിയുടെ പോരാട്ടം; രാഷ്ട്രീയത്തിലും പുരുഷാധിപത്യമുണ്ട്, എന്റെ പാര്‍ട്ടിയിലും ആണ്‍ ആധിപത്യം ഉണ്ട്, അത് അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടിയെന്ന് എംഎ ബേബി

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതില്‍ ഇപി ജയരാജന് അതൃപ്തിയുണ്ടെന്നത് മാധ്യമസൃഷ്ടിയാണെന്നും എംഎ ബേബി

New Update
44

കൊച്ചി: മുകേഷിന്റെ രാജിയില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതാണെന്ന് സിപിഎം പിബി അംഗം എംഎ ബേബി. സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കാരണമായത് ഒരു നടിയുടെ പോരാട്ടമാണെന്നും നടിയെ സല്യൂട്ട് ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisment

'നടിയുടെയും ഡബ്ല്യൂസിസിയുടെയും ഇടപെടലാണ് പ്രശ്‌നങ്ങള്‍ പൊതു സമൂഹത്തിന് മുന്നിലെത്തിച്ചത്. രാഷ്ട്രീയത്തിലും പുരുഷാധിപത്യമുണ്ട്.

എന്റെ പാര്‍ട്ടിയിലും ആണ്‍ ആധിപത്യം ഉണ്ട്, അത് അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി,' എംഎ ബേബി പറഞ്ഞു.

സിപിഎമ്മില്‍ പവര്‍ ഗ്രൂപ്പുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളിലും അദ്ദേഹം പ്രതികരിച്ചു. സിപിഎമ്മില്‍ പവര്‍ ഗ്രൂപ്പ് ഇല്ലെന്നും പാര്‍ട്ടിയുടെ പവര്‍ ഗ്രൂപ്പ് ലക്ഷക്കണക്കിന് വരുന്ന അണികളാണെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതില്‍ ഇപി ജയരാജന് അതൃപ്തിയുണ്ടെന്നത് മാധ്യമസൃഷ്ടിയാണെന്നും എംഎ ബേബി കൂട്ടിച്ചേര്‍ത്തു.

 

Advertisment