/sathyam/media/media_files/2024/12/12/GQloYkVfEsWuHkBqXsFg.jpg)
തിരുവനന്തപുരം: മാടായി കോളജിലെ നിയമന വിവാദം പാര്‍ട്ടിയില്‍ ചേരിപ്പോരിനും സമൂഹത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും വഴിവെച്ച സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിനായി നിയോഗിച്ച സമിതിയില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം.
ഇന്നലെ രാത്രി ഓണ്‍ലൈനായി ചേര്‍ന്ന കെ.പി.സി.സി നേതൃയോഗത്തില്‍ വിഷയം പരാമര്‍ശിക്കപ്പെട്ടപ്പോള്‍ സമിതിയുടെ ശുപാര്‍ശ അനുസരിച്ച് നീങ്ങാമെന്ന ധാരണയാണ് നേതൃത്വം പങ്കുവെച്ചത്.
കോണ്‍ഗ്രസ് എം.പി എം.കെ.രാഘവന്‍ ചെയര്‍മാനായ ഭരണസമിതി സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജോലി നല്‍കിയതാണ് കണ്ണൂരിലെ കോണ്‍ഗ്രസില്‍ അഭ്യന്തര പ്രശ്‌നമായി മാറിയിരിക്കുന്നത്
c
/sathyam/media/media_files/2024/12/01/Dnogd0yZEkbYWl4YuLJb.jpg)
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതിയില്‍ കെ ജയന്ത്, അബ്ദുല്‍ മുത്തലിബ് എന്നിവരാണ് അംഗങ്ങളായുളളത്.
കോഴവാങ്ങി നിയമനം നല്‍കിയെന്ന ആരോപണമാണ് എം.കെ.രാഘവന്‍ എം.പി ചെയര്‍മാനായ ഭരണസമിതി നേരിടുന്നത്.
തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പിന് സംഘടനാപരമായി ഒരുങ്ങുന്ന ഘട്ടത്തില്‍ ഉയര്‍ന്നുവരുന്ന അഭ്യന്തര കലാപങ്ങള്‍ രാഷ്ട്രീയമായ തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്കയിലാണ് പെട്ടെന്ന് തന്നെ സമിതി നിയോഗിച്ച് ഇടപെടല്‍ നടത്താന്‍ കെ.പി.സി.സി നേതൃത്വം തീരുമാനിച്ചത്.
പാര്‍ട്ടി അധ്യക്ഷന്‍ കെ.സുധാകരന്റെ തട്ടകത്തില്‍ ഉണ്ടായിരിക്കുന്ന പ്രശ്‌നമായതും കെ.പി.സി.സിയെ അടിയന്തിര ഇടപെടലിന് പ്രേരിപ്പിച്ചു. കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും എം.കെ.രാഘവന്റെ നേതൃത്വത്തിലുളള ഭരണ സമിതിയ്‌ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.
പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കുന്നതില്‍ എം കെ രാഘവന് വീഴ്ച പറ്റിയെന്നാണ് കണ്ണൂര്‍ ഡി.സി.സിയുടെ നിലപാട്. നിയമനം പുനപരിശോധിക്കാനാവില്ലെന്ന നിലപാടില്‍ എം.കെ.രാഘവനും ഉറച്ച് നില്‍ക്കുകയാണ്
കണ്ണൂരിലെ പാര്‍ട്ടിയും എ.കെ.രാഘവനും വിരുദ്ധ ധ്രുവങ്ങളില്‍ നിലയുറപ്പിച്ചിരിക്കുമ്പോള്‍ പ്രശ്‌നത്തിന് എങ്ങനെ പരിഹാരം കാണുമെന്നതാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുളള സമിതിക്ക് മുന്നിലുളള വെല്ലുവിളി.
മാടായി കോളജിലെ നിയമന തര്‍ക്കം പ്രാദേശിക പ്രശ്‌നമാണെന്നും രമ്യമായി പരിഹരിക്കുമെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം.
/sathyam/media/media_files/2024/12/12/NmtGLUb5MLsQ0xOl5EiM.jpg)
സമവായ നീക്കങ്ങള്‍ക്കിടയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചേരിതിരിഞ്ഞുളള തെരുവിലെ ഏറ്റുമുട്ടല്‍ തുടരുകയാണ്. മാടായി കോളേജ് ഭരണസമിതി അംഗവും പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമായ കെ ജയരാജിനെ ഇന്നലെ വിമത വിഭാഗം കയ്യേറ്റം ചെയ്തിരുന്നു.
എം കെ രാഘവന്‍ എം പി ചെയര്‍മാനായ കോണ്‍ഗ്രസ് ഭരണസമിതി നിയന്ത്രിക്കുന്ന മാടായി കോളേജിലെ നിയമനങ്ങളാണ് വിവാദത്തിന് അടിസ്ഥാനം.
കോഴ വാങ്ങി ബന്ധുവടക്കമുളള ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ നിയമിച്ചെന്ന് ആരോപിച്ചാണ് രാഘവനെതിരെ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും കണ്ണൂരില്‍ പരസ്യ കലാപത്തിന് തുടക്കമിട്ടത്
വിവാദ നിയമനങ്ങളെ ന്യായീകരിച്ച എം കെ രാഘവന്‍ എം.പി കോളേജ് ഭരണസമിതി അംഗങ്ങള്‍ക്കെതിരായ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നടപടിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി തല അച്ചടക്ക നടപടി തെറ്റെന്നും വിമര്‍ശിച്ചു.
/sathyam/media/media_files/w8MbLp9kSXuia3VdCmuJ.jpg)
ഡിസിസി നേതൃത്വത്തെ പരസ്യമായി തള്ളിയ എം കെ രാഘവന്‍,കെ.പി.സി.സി.അധ്യക്ഷന്‍ കെ സുധാകരനെതിരെയും ഒളിയമ്പെയ്തിരുന്നു.
പ്രതിഷേധം ആസൂത്രിതമാണെന്നാണ് എം കെ രാഘവന്റെ നിലപാട്. നീക്കങ്ങള്‍ക്ക് കെ സുധാകരന്റെ അടക്കം ആശിര്‍വാദമുണ്ടെന്നും രാഘവന്‍ സംശയിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us