New Update
/sathyam/media/media_files/2026/01/08/k-surendran-madhav-gadgil-2026-01-08-18-42-06.jpg)
Listen to this article
0.75x1x1.5x
00:00/ 00:00
കോഴിക്കോട്: മാധവ് ഗാഡ്ഗിലിനെ എല്ലാകാലത്തും കേരളം ഓർമ്മിക്കുമെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
Advertisment
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിൽ കേരളത്തിൽ എത്രയോ പ്രകൃതിദുരന്തങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രകൃതിയുടെ സംരക്ഷണംകൂടിയാണ് വികസനമെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മറക്കാൻ പാടില്ല.
വയനാട് പോലെയുള്ള പ്രകൃതിലോല സ്ഥലത്ത് ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പശ്ചിമഘട്ടം സംരക്ഷിക്കപ്പെടാൻ ഗാഡിഗിൽ കാണിച്ച ജാഗ്രത മാനിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അന്തരിച്ച പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലിന് ആദരാഞ്‌ജലി അർപ്പിച്ചുള്ള അനുശോചന സന്ദേശത്തിലാണ് സുരേന്ദ്രൻ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us