തിരുവനന്തപുരം: ഇപ്പോഴും ഒരു പ്രകൃതിദുരന്തവും നമുക്ക് പാഠമാവുന്നില്ലെന്നും കേരളത്തിലുള്ള 85 ശതമാനം ക്വാറികളും അനധികൃതമാണെന്നും മാധവ് ഗാഡ്ഗില്‍.
പരിസ്ഥിതിലോലമേഖലകള്‍ നിശ്ചയിക്കുമ്പോള്‍ പ്രാദേശികവികസനത്തില്‍ പങ്കാളിത്തമുണ്ടാവില്ല. രാഷ്ട്രീയക്കാരും ക്വാറി ഉടമകളും തമ്മിലും കൂട്ടുകെട്ടുണ്ട്.
കേരളത്തില്‍ ഇപ്പോഴും ക്വാറികള്‍ അനുവദിച്ചുകൊണ്ടിരിക്കുകയും ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള ദുരന്തങ്ങളുണ്ടാവുമ്പോള്‍ പാവപ്പെട്ട ജനങ്ങള്‍ ഇരകളാകുകയുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ തോട്ടം മേഖലയുടെ നടത്തിപ്പ് തൊഴിലാളി സഹകരണ സംഘങ്ങളെ ഏല്‍പ്പിക്കണം. ദുരന്തബാധിത മേഖലകളില്‍ റിസോര്‍ട്ട് ടൂറിസം ഒഴിവാക്കണം. ഗോവയിലുള്ളപോലെ തദ്ദേശീയജനതയുടെ നേതൃത്വത്തിലുള്ള ഹോംസ്റ്റേ പോലുള്ള രീതിയാണ് ആവശ്യം.
ഇപ്പോഴുള്ള വന്യജീവി സംരക്ഷണനിയമം അശാസ്ത്രീയവും ഭരണഘടനാവിരുദ്ധവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.