/sathyam/media/media_files/vPgrmn53HYvWoIY6B4Is.jpg)
മലപ്പുറം: അനുസരണക്കേട് കാട്ടിയെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി പുരട്ടിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍.
താനൂര്‍ സ്വദേശിയായ ഉമര്‍ അഷ്റഫിയാണ് അനുസരണക്കേട് ആരോപിച്ച് കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി പുരട്ടിയത്.
വിദ്യാര്‍ഥി അടുത്തിടെ പൊലീസില്‍ പരാതി നല്‍കിയതോടെ പ്രതി സംസ്ഥാനത്തുനിന്നും രക്ഷപ്പെട്ട് കര്‍ണാടകയിലും തമിഴ്നാട്ടിലും വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
കോയമ്പത്തൂരില്‍ നിന്ന് സ്വന്തം ജില്ലയിലേക്ക് വരുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം താനൂരിലെത്തി കാത്തുനിന്നു. പോലീസിനെ കണ്ട് അഷ്റഫി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.
കണ്ണവം പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ഭാരതീയ ന്യായ സംഹിതയുടെ (ബിഎന്‍എസ്) ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തു. പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ അഷ്റഫിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us