New Update
/sathyam/media/media_files/2026/01/18/mahapanchayath-2026-01-18-18-23-05.jpg)
കൊച്ചി : സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നിങ്ങവെ കോൺഗ്രസ് കൊച്ചിയിൽ ശക്തി പ്രകടനത്തിനൊരുങ്ങുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയികൾ പങ്കെടുക്കുന്ന വിജയോത്‌സവം 2026 മഹാപഞ്ചായത്ത് സംഘടിപ്പിച്ച് താഴെ തട്ടിൽ ആവേശം എത്തിക്കാനാണ് കെ. പി സി.സി. യുടെ ശ്രമം .
Advertisment
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത് . പാർട്ടി നേടിയ ചരിത്ര വിജയത്തിൻ്റെ തേര് തെളിച്ചവരുടെ മഹാസംഗമം വിജയോത്സവം 2026 മഹാ പഞ്ചായത്ത് എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ തദ്ദേശ തെരഞ്ഞെടുപ്പ് വിജയികളും മണ്ഡലം - ബ്ലോക്ക് - ഡിസിസി - കെപിസിസി ഭാരവാഹികളും അടക്കമുള്ളവർ പങ്കെടുക്കും.
തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിൻ്റെ ആവേശത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത് തികഞ്ഞ വിജയ പ്രതീക്ഷയോടെയാണെന്ന് കോൺഗ്രസ് നേതാക്കൾ അഭിപ്രായ പെടുന്നു .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us