/sathyam/media/media_files/2025/08/22/rahul_22aug25-2025-08-22-17-31-57.webp)
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോഴികളുമായി പ്രതിഷേധ പ്രകടനം നടത്തിയ മഹിളാ മോർച്ച പ്രവർത്തകർക്കെതിരെ പരാതി. പാലക്കാട് സ്വദേശി ഹരിദാസ് മച്ചിങ്ങലാണ് മൃഗസംരക്ഷണ മേധാവിക്കും അനിമൽ വെൽഫെയർ ബോർഡിനും എസ്പിക്കും പരാതി നൽകിയത്.
രാഹുൽ മാങ്കൂത്തിൽ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് മഹിളാ മോർച്ച പ്രവർത്തകർ ജീവനുള്ള കോഴികളെ വച്ച് നടത്തിയ മാർച്ചിൽ ഒരു കോഴി ചത്തിരുന്നു. മിണ്ടാപ്രാണിയോട് അതിക്രൂരത കാണിച്ച മഹിളാ മോർച്ച നേതാക്കൾക്കെതിരെ ജന്തുദ്രോഹ നിവാരണ കുറ്റം ചുമത്തി പോലീസ് കേസെടുത്ത് അന്വേഷിക്കണമെന്നാണ് ആവശ്യം.
രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലിന്റെ പാലക്കാടുള്ള എംഎൽഎ ഓഫീസിലേക്ക് കോഴികളെയും കൊണ്ടാണ് മഹിളാമോർച്ച പ്രവർത്തകർ സമരം നടത്തിയത്.