അണ്ഡാശയ ക്യാന്‍സറി​ന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ മനസ്സിലാക്കാം

ദഹിക്കാന്‍ പ്രയാസം തോന്നുന്നത് അഥവാ ദഹനക്കേട്, വയറ്റിൽ ഗ്യാസ് അനുഭവപ്പെടുന്നത്, മലബന്ധം തുടങ്ങിയവയും അണ്ഡാശയ ക്യാന്‍സറിന്‍റെ സൂചനയായി ഉണ്ടാകാം. അടിവയറു വേദനയും പെല്‍വിക് ഭാഗത്തെ വേദനയും അണ്ഡാശയ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാകാം.

New Update
fxgdesf

എപ്പോഴും വയറു വീര്‍ത്തിരിക്കുന്നത് ഒവേറിയന്‍ ക്യാന്‍സര്‍ അഥവാ അണ്ഡാശയ ക്യാന്‍സറിന്‍റെ ഒരു പ്രധാന ലക്ഷണമാണ്. ഭക്ഷണം മുഴുവനും കഴിക്കുന്നതിന് മുമ്പ് അഥവാ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നുന്നതും നിസാരമായി കാണേണ്ട. ദഹനക്കേട് പല കാരണം കൊണ്ടും ഉണ്ടാകാം.

Advertisment

ദഹിക്കാന്‍ പ്രയാസം തോന്നുന്നത് അഥവാ ദഹനക്കേട്, വയറ്റിൽ ഗ്യാസ് അനുഭവപ്പെടുന്നത്, മലബന്ധം തുടങ്ങിയവയും അണ്ഡാശയ ക്യാന്‍സറിന്‍റെ സൂചനയായി ഉണ്ടാകാം. അടിവയറു വേദനയും പെല്‍വിക് ഭാഗത്തെ വേദനയും അണ്ഡാശയ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാകാം.

അതുപോലെ വയറിന്‍റെ വലുപ്പം കൂടുക, ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന വയറു വേദന, ക്രമം തെറ്റിയ ആർത്തവം എന്നിവയും നിസാരമായി കാണേണ്ട. അടിക്കടി മൂത്രമൊഴിക്കാന്‍ തോന്നുന്നതും ഒരു സൂചനയാണ്. 

ഇടുപ്പു വേദന, പുറം വേദന, കാലിൽ നീര്, തുടങ്ങിയവയൊക്കെ ചിലപ്പോള്‍ അണ്ഡാശയ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാകാം. വിശപ്പില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക,  മുടി കൊഴിച്ചിൽ, കടുത്ത ക്ഷീണം തുടങ്ങിയവയൊക്കെ  അണ്ഡാശയ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളായും ഉണ്ടാകാം.

major-signs-of-ovarian-cancer
Advertisment