/sathyam/media/media_files/2024/12/26/Q4f3ZRDfc3HmKWA0BjEw.jpeg)
തിരുവനന്തപുരം: എം ടി യുടെ വിയോഗം മലയാള സാഹിത്യ- ചലച്ചിത്ര മേഖലക്ക് തീരാ നഷ്ടമാണെന്ന് മലയാള ചലച്ചിത്ര കാണികള്‍ (മക്കള്‍) പ്രസിഡന്റ് ഷെവലിയാര്‍ സി ഇ ചാക്കുണ്ണി അഭിപ്രായപ്പെട്ടു.
മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായ എം.ടി യുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുജനങ്ങളെ ബാധിക്കുന്ന ഏതു വിഷയത്തിലും തന്റെ നിലപാടുകളും അഭിപ്രായങ്ങളും ആരുടെ മുമ്പിലും തല ഉയര്‍ത്തിപ്പിടിച്ച് ഉറക്കെ പ്രഖ്യാപിക്കാന്‍ അദ്ദേഹം ഒരിക്കലും മടി കാണിച്ചിട്ടില്ല. ഞങ്ങള്‍ രണ്ടുപേരും പാലക്കാട് ജില്ലയില്‍ അടുത്തടുത്ത് ഗ്രാമങ്ങളില്‍ ജനിച്ചവരാണ്.
1962 ല്‍ ഞാന്‍ കോഴിക്കോട് വന്ന കാലം മുതല്‍ ദൂരെ നിന്ന് എം.ടി യെ കാണുവാനും അദ്ദേഹത്തിന്റെ സവിശേഷത കേട്ടും, വായിച്ചും അറിയാന്‍ കഴിഞ്ഞൊരു വ്യക്തിയാണ്.
1990കളില്‍ പി. വി ജി നിര്‍മ്മിച്ച എം ടിയുടെ ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമ ഗാലപ്പിലൂടെ പ്രഥമ ഉജാല ഫിലിം അവാര്‍ഡിന്ന് തിരഞ്ഞെടുത്ത വിവരം അറിയിക്കാനും ചടങ്ങിന് ക്ഷണിക്കാനും പോയപ്പോഴാണ് ആദ്യമായി കാണാനും പരിചയപ്പെടാനും അവസരം ലഭിച്ചത്.
പുരസ്‌കാരങ്ങള്‍
പിന്നീടാണ് നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയത്. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന സിനിമയ്ക്കു ഞാന്‍ എഴുതിയ നിരൂപണം മാതൃഭൂമി, മനോരമ ഉള്‍പ്പെടെ പ്രമുഖ പത്രങ്ങളില്‍ മുന്‍പേജിലും നാനാ, വെള്ളിനക്ഷത്രം തുടങ്ങിയ മാസിക കളിലും പ്രസിദ്ധീകരിച്ചത് അദ്ദേഹത്തിന് ഏറെ ഇഷ്ടപെട്ടുവെന്നും അറിയാന്‍ കഴിഞ്ഞു.
അദ്ദേഹത്തിന്റെ മകള്‍ അശ്വതി സ്‌കൂള്‍ കോളേജ് തലത്തില്‍ എന്റെ മകളുടെ സഹപാഠിയായിരുന്നു. ഓണം, വിഷു, ക്രിസ്തുമസ് വേളകളിലെല്ലാം വര്‍ഷംതോറും ഓണക്കോടിയും അദ്ദേഹത്തിനിഷ്ടപ്പെട്ട കുഞ്ഞു ഡയറിയും പതിവായി എത്തിക്കാറുള്ളത് അദ്ദേഹം സസന്തോഷം സ്വീകരിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം അതിനു ശ്രമിച്ചെങ്കിലും കഴിയാതെവന്നത് എന്റെ മനസ്സിന് നോവായി അവശേഷിക്കുന്നു.