കോട്ടയം: ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ മലയാളികള്‍ തിരഞ്ഞത് മക്കാനയെക്കുറിച്ചാണ്. നല്ല ഉരുണ്ടിരിക്കുന്ന ഇവ എന്താണെന്ന് ഭൂരിഭാഗം പേര്‍ക്കും അറിയില്ല. ബീഹാറിലെ പ്രധാന കാര്‍ഷിക വിളയാണ് മക്കാന.
/sathyam/media/media_files/2025/02/02/y4uuqTUu80xBMafDFKB1.jpg)
താമര വിത്താണെന്ന് പറയുമെങ്കിലും പേരില്‍ മാത്രമാണ് മക്കാനയ്ക്കു താമരയുമായി ബന്ധം. യൂറൈല്‍ ഫെറോക്‌സ് പ്ലാന്റ് എന്ന ഒരുതരം ആമ്പല്‍ വിത്തുകളാണ് മക്കാന അല്ലെങ്കില്‍ ഫോക്‌സ് നട്‌സ് എന്ന പേരില്‍ അറിയപ്പെടുന്നത്
കര്‍ഷകരെ സഹായിക്കാനാണ് ബീഹാറില്‍ മക്കാന ബോര്‍ഡ് രൂപീകരിക്കുന്നതെന്ന് ധനമന്ത്രി വിശദീകരിക്കുന്നത്.
ഇന്ത്യയിലും ചൈനയിലുമാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ആഗോള തലത്തില്‍ വിപണനം ചെയ്യാന്‍ കഴിയുന്ന സാധ്യതകളുള്ള ഉത്പന്നമാണ് മക്കാന. 3,000 കോടി രൂപയുടെ വിപണിയാണ് നിലവില്‍ മക്കാനയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നടക്കുന്നതെന്നാണ് ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ പറയുന്നത്.
ബജറ്റ് പ്രഖ്യാപനത്തോടെ അടുത്ത 2-3 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇരട്ടി വളര്‍ച്ചയുണ്ടാകും. കയറ്റുമതിയില്‍ 25 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. സാധാരണ മക്കാനയേക്കാള്‍ ഫ്‌ളേവറുകള്‍ ചേര്‍ത്ത മക്കാന ഉത്പന്നങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്.
/sathyam/media/media_files/2025/02/02/Vwdf2Ffe9mq8Rz0OR677.jpg)
വിളവെടുത്ത ശേഷം ഉണക്കി വറുത്തെടുത്താണ് ഇവ തയ്യാറാക്കുന്നത്. പ്രോട്ടീന്‍ സമ്പുഷ്ടവും ഫൈബര്‍, ആന്റിഓക്‌സിഡന്റുകള്‍, കാല്‍സ്യം, മഗ്നീഷ്യം പോലുള്ള പ്രധാന മിനറലുകളും അടങ്ങിയതാണിത്. കേന്ദ്രസര്‍ക്കാരിന്റെ ഒരു ജില്ലയില്‍ ഒരു ഉത്പന്നം പദ്ധതിയില്‍ ഇടം പിടിച്ച മക്കാനക്ക് അടുത്തിടെ ഭൗമ സൂചിക പദവിയും ലഭിച്ചിരുന്നു
കുട്ടനാട് ഉള്‍പ്പടെയുള്ള പാടശേഖരങ്ങളില്‍ ഇവ വളരുമോയെന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്. ലാഭമെങ്കില്‍ ഒരു കൈയ് നോക്കാമെന്നും കര്‍ഷകര്‍ പറയുന്നു. നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്ന ഒന്നും ബജറ്റില്‍ ഇല്ലെന്ന നിരാശയാണ് കര്‍ഷകരെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിക്കുന്നത്. നെല്‍കൃഷി പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചങ്കിലും കേന്ദ്രം തള്ളികളയുകയായിരുന്നു.
പകരമാണ് മക്കാനയുടെ ഉത്പാദനം, വിപണനം, മൂല്യവര്‍ധന തുടങ്ങിയ കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി മക്കാന ബോര്‍ഡ് ബീഹാറില്‍ രൂപീകരിക്കുന്നത്.
/sathyam/media/media_files/2025/02/02/UVyZR32VtIZxJCLXMmQh.jpg)
മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്ക് സാങ്കേതിക പരമായ അറിവുകള്‍ നല്‍കാനും സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കള്‍ ആക്കാനും ലക്ഷ്യമിട്ടുള്ളതാണ് ബോര്‍ഡിന്റെ പ്രവര്‍ത്തനം
ഇതിന് പുറമെ കര്‍ഷകരെ സഹായിക്കുന്നതിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജിയും ബീഹാറില്‍ സ്ഥാപിക്കുമെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിട്ടുണ്ട്. ബീഹാറില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ വാരിക്കോരി നല്‍കിയത്.