New Update
/sathyam/media/media_files/2025/06/12/nbcIzcD5qNtw1hjHC68V.webp)
നിലമ്പൂര്‍: നിലമ്പൂരിൽ എല്‍ഡിഎഫ് സ്ഥാനാർത്ഥി എം.സ്വരാജിന് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ആശാവർക്കർമാരുടെ പ്രചാരണം.
Advertisment
വോട്ടർമാരെ നേരിട്ട് കണ്ടാണ് സർക്കാർ പ്രതിനിധിയെ പരാജയപ്പെടുത്തണമെന്ന് ആശാവർക്കർമാർ ആവശ്യപ്പെടുന്നത്.
സർക്കാർ ആശാവർക്കർമാരോട് സ്വീകരിച്ച തെറ്റായ സമീപനങ്ങൾ ജനങ്ങൾക്ക് മുമ്പിൽ പറഞ്ഞാണ് പ്രചാരണം നടത്തുന്നത് .
വ്യാഴാഴ്ച രാവിലെ ചന്തക്കുന്നിൽനിന്നാണ് പ്രചരണം ആരംഭിച്ചത്. കടകൾ കയറിയിറങ്ങിയും വീടുകൾ കയറിയിറങ്ങിയും പ്രചാരണം നടത്തി. പ്രചാരണത്തിന്റെ ഭാഗമായി പ്രതിഷേധ പ്രകടനവും നടത്തി.
വരുംദിവസങ്ങളിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരണം നടത്തുമെന്ന് ആശാവർക്കർമാർ പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us