മാള പഞ്ചായത്ത് നാമനിർദ്ദേശ പത്രികയിൽ കള്ളഒപ്പു വിവാദം: സി​പി​എം - ട്വ​ന്‍റി20 പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​റ്റു​മു​ട്ടി, സം​ഘ​ർ​ഷാ​വ​സ്ഥ അയഞ്ഞത് പൊലീസ് ഇടപെടലിൽ

New Update
kerala police vehicle1

തൃ​ശൂ​ർ: നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യി​ല്‍ ക​ള്ള​യൊ​പ്പെ​ന്ന ‌ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് സി​പി​എം - ട്വ​ന്‍റി20 പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​റ്റു​മു​ട്ടി. മാ​ള പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന ട്വ​ന്‍റി 20 സ്ഥാ​നാ​ർ​ഥി​യു​ടെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യി​ലാ​ണ് ക​ള്ള​യൊ​പ്പെ​ന്ന് ആ​രോ​പ​ണം സി​പി​എം ഉ​ന്ന​യി​ച്ച​ത്.

Advertisment

ഒ​ന്നാം വാ​ര്‍​ഡി​ലെ ട്വ​ന്‍റി 20 സ്ഥാ​നാ​ര്‍​ഥി സ​ന്തോ​ഷ് പ​യ്യാ​ക്ക​ലി​ന്‍റെ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക​യി​ല്‍ പി​ന്തു​ണ​ച്ച​താ​യി രേ​ഖ​പ്പെ​ടു​ത്തി​യ മ​ല്ലി​ക അ​തി​ലു​ള്ള​ത് ത​ന്‍റെ ഒ​പ്പ​ല്ലെ​ന്ന് പ​റ​ഞ്ഞ​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ൾ​ക്ക് തു​ട​ക്കം. ഇ​തോ​ടെ സ​ന്തോ​ഷി​ന്‍റെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ത​ള്ള​ണ​മെ​ന്ന് സി​പി​എം പ്ര​തി​നി​ധി ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ മ​ല്ലി​ക​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​റ​യി​ച്ച​താ​ണെ​ന്ന് ആ​രോ​പി​ച്ച് ട്വ​ന്‍റി 20 പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി​യ​തോ​ടെ സം​ഘ​ർ​ഷ​മാ​യി. തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി​യ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്ക് അ​യ​വു​വ​ന്ന​ത്.

Advertisment