/sathyam/media/media_files/2025/12/30/no-lebeled-liquor-bottles-2025-12-30-20-28-16.jpg)
കോട്ടയം: പാലക്കാട് പ്രവര്‍ത്തിക്കുന്ന മലബാര്‍ ഡിസ്റ്റിലറിസ് ലിമിറ്റഡില്‍ നിന്നും നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് പേര് നല്‍കാന്‍ സര്‍ക്കാര്‍ ജനത്തിന് അവസരം നല്‍കിയിരുന്നു.
മദ്യത്തിന്റെ ലോഗോയും പേരും നിര്‍ദേശിക്കുന്നവര്‍ക്കു പാരിതോഷികവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മികച്ച പേര് നിര്‍ദ്ദേശിക്കുന്ന വ്യക്തിക്ക് ഉദ്ഘാടന ദിവസം 10,000 രൂപ പാരിതോഷികം നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം.
കിട്ടിയ അവസരം സര്‍ക്കാരിനെ ട്രോളാന്‍ ഉപയോഗിക്കുകയാണ് ഒരു വിഭാഗം. ഗോള്‍ഡ് ഡിഗേഴ്‌സ്, കെ ബ്രാന്‍ഡി, ഡബിള്‍ ചങ്കന്‍, കൊള്ളക്കാരന്‍ എന്നിങ്ങനെ സര്‍ക്കാരിനെ പരിഹസിക്കുന്ന പേരുകളാണു നിരവധി പേര്‍ നിര്‍ദേശിക്കുന്നത്.
അതേസമയം, വിഷയം മദ്യപന്‍മാര്‍ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. ജവാനു ശേഷം സംസ്ഥാനത്തിന്റെ പേരില്‍ ഇറങ്ങുന്ന മദ്യമായതിനാല്‍ അങ്ങനെ നിസാരമായി തള്ളിക്കളയാനാവില്ലെന്നാണ് മദ്യപന്‍മാരുടെ പക്ഷം.
നിള, പാമ്പ്, കേരളാ മങ്ക്, കെ 2 കെ (കാസര്‍കോഡ്-കന്യാകുമാരി), തസ്‌കര്‍, പെരിയാര്‍, മലബാറി എന്നിങ്ങനെ ആത്മാഥമായി പേരും ലോഗോയും നിര്‍ദേശിക്കുന്നവര്‍ ഏറെയാണ്.
അതേസമയം, മദ്യത്തിന്റെ പേരിടല്‍ ചടങ്ങ് അത്ര നിസരാമായി കാണാനാവില്ല. ഒരു പ്രീമിയം, പരമ്പരാഗത അല്ലെങ്കില്‍ ആധുനിക ഭാവമാണു നിങ്ങള്‍ ലക്ഷ്യമിടുന്നതെങ്കില്‍ പേര് ഈ മൂല്യങ്ങളെ പ്രതിഫലിപ്പിക്കണം.
അഭിരുചി, ഗുണമേന്മ, പൈതൃകം അല്ലെങ്കില്‍ പ്രാദേശിക സംസ്‌കാരവുമായി ബന്ധപ്പെട്ട പോസിറ്റീവ് അര്‍ത്ഥങ്ങളുള്ള വാക്കുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഹ്രസ്വവും, അവിസ്മരണീയവുമായ പേരുകള്‍ പരിഗണിക്കുക. കേരളത്തിലെ ലക്ഷ്യ വിപണിക്ക് പേര് എളുപ്പത്തില്‍ ഉച്ചരിക്കാന്‍ കഴിയുന്നതായിരിക്കണം.
ഉപഭോക്താക്കള്‍ക്ക് പേര് ഉച്ചരിക്കാന്‍ കഴിയുന്നില്ലെങ്കില്‍, അവര്‍ അത് ആവശ്യപ്പെടാനുള്ള സാധ്യത കുറവാണ്. ഇതോടൊപ്പം പേര് മറ്റു ബ്രാന്‍ഡുകള്‍ ഉപയോഗിച്ചിട്ടില്ലെന്നു ഉറപ്പാക്കണം.
തയാറാക്കിയ ലോഗോയും പേരും malabardistilleries@gmail.com എന്ന മെയില്‍ ഐഡിയിലേക്കാണ് അയക്കേണ്ടത്. ജനുവരി ഏഴുവരെയാണ് പേരും ലോഗോയും നിര്‍ദേശിക്കാനുള്ള സമയപരിധി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us