New Update
/sathyam/media/media_files/2025/07/28/mrf-1-2025-07-28-15-21-42.jpeg)
കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ അഞ്ച് വൈറ്റ് വാട്ടര്‍ കയാക്കിങ് ഫെസ്റ്റിവലുകളില്‍ ഒന്നായി മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ മാറിയതായി പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പതിനൊന്നാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്‍റെ സമാപന സമ്മേളന ഉദ്ഘാടനവും മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
വൈറ്റ് വാട്ടര്‍ കയാക്കിങ്ങിന്‍റെ പ്രധാന വേദികളിലൊന്നായി മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ഉയര്‍ത്തപ്പെട്ടു എന്നതാണ് ഇത്തവണത്തെ സവിശേഷത. വൈറ്റ് വാട്ടര്‍ കയാക്കിങ് മേഖലയില്‍ ലോകശ്രദ്ധ നേടുന്ന ടൂറിസം ആകര്‍ഷണമായി മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ മാറിയതായി മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ടൂറിസം മേഖല കാലത്തിനനുസരിച്ചുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തി മുന്നോട്ട് പോവുന്നതിനുള്ള കൂട്ടായ ശ്രമത്തിലാണ്. ഇതിന്‍റെ ഭാഗമായി ടൂറിസം മേഖലയില്‍ ലോകത്തിന് സ്വീകരിക്കാനാവുന്ന പുതിയ ട്രെന്‍ഡുകള്‍ കേരളത്തില്‍ വളര്‍ത്തിക്കൊണ്ടുവരികയാണ്. സാഹസികതയും ആവേശവും നിറഞ്ഞ അനുഭവങ്ങളാണ് മലബാര്‍ റിവര്‍ ഫെസ്റ്റിവലിലൂടെ ലഭിക്കുന്നത്. മഴക്കാലത്ത് അഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നായി റിവര്‍ ഫെസ്റ്റിവലിനെ മാറ്റണമെന്നും മന്ത്രി പറഞ്ഞു.
പുരുഷ വിഭാഗം ചാമ്പ്യന്‍ഷിപ്പില്‍ റയാന്‍ ഓ'കോന്നര്‍ (1,20,000 രൂപ) റാപ്പിഡ് രാജാ കിരീടം നേടിയപ്പോള്‍, വനിതാ വിഭാഗത്തില്‍ രതന്‍ ലവല്‍സ്മിത്ത് (1,20,000 രൂപ) റാപിഡ് റാണി കിരീടം കരസ്ഥമാക്കി. മൊത്തം 10 ലക്ഷത്തില്‍പരം രൂപയുടെ സമ്മാനങ്ങളാണ് വിതരണം ചെയ്തത്.
ഇന്ത്യന്‍ പാഡ്ലര്‍ വിഭാഗത്തില്‍, അര്‍ജുന്‍ സിംഗ് റാവത്ത് ഒന്നാം സമ്മാനം (80,000 രൂപ) നേടി. അമര്‍ സിംഗും കുല്‍ദീപ് സിംഗും യഥാക്രമം രണ്ടും (40,000 രൂപ), മൂന്നും (20,000 രൂപ) സമ്മാനങ്ങള്‍ നേടി. വനിതാ വിഭാഗത്തില്‍ കരിഷ്മ ദിവാന്‍ ഒന്നാം സമ്മാനം(50,000 രൂപ) നേടിയപ്പോള്‍, മുസ്കാനും ഷീതല്‍ ഗുരുങ്ങും യഥാക്രമം രണ്ടും (25,000 രൂപ), മൂന്നും (15,000 രൂപ) സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഇലന്ത് കടവില്‍ നടന്ന ചടങ്ങില്‍ ലിന്‍റോ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പ് ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ബിന്ദു ജോണ്‍സന്‍, അലക്സ് തോമസ്, ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജേക്കബ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ എ അബ്ദുറഹ്മാന്‍, ടൂറിസം വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍, അഡ്വഞ്ചര്‍ ടൂറിസം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ബിനു കുര്യാക്കോസ്, പഞ്ചായത്ത് അംഗങ്ങള്‍, ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷന്‍ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മര്‍സി മ്യൂസിക് ബാന്‍ഡിന്‍റെ കലാപരിപാടികള്‍ അരങ്ങേറി
കേരള ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ത്രിതല പഞ്ചായത്തുകള്‍ എന്നിവ ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷന്‍റെ സാങ്കേതിക സഹായത്തോടെയാണ്
അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ 11-ാമത് എഡിഷന്‍ ഒരുക്കിയത്. ഇരിവഴിഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായിരുന്നു മത്സരം.
വിവിധ മത്സരഫലങ്ങള്‍
റാപ്പിഡ് രാജാ (പുരുഷډാര്‍) വിഭാഗത്തില്‍ ചിലിയില്‍ നിന്നുള്ള കിലിയന്‍ ഐവലിക് 60,000 രൂപയുടെ രണ്ടാം സമ്മാനവും ഇന്ത്യയില്‍ നിന്നുള്ള അര്‍ജുന്‍ സിംഗ് റാവത്ത് 30,000 രൂപയുടെ മൂന്നാം സമ്മാനവും കരസ്ഥമാക്കി.
റാപ്പിഡ് റാണി (വനിതകള്‍) വിഭാഗത്തില്‍ മില്ലി ചേംബര്‍ലെന്‍ 60,000 രൂപയുടെ രണ്ടാം സമ്മാനവും ഡേല വാര്‍ഡ് 30,000 രൂപയുടെ മൂന്നാം സമ്മാനവും കരസ്ഥമാക്കി.
കയാക്ക് ക്രോസ് ഇനത്തില്‍, കിലിയന്‍ ഐവലിക്കും ഡേല വാര്‍ഡും യഥാക്രമം പുരുഷ, വനിതാ വിഭാഗങ്ങളില്‍ 60,000 രൂപയുടെ ഒന്നാം സമ്മാനം നേടി. കയാക്ക് ക്രോസ് ഇനത്തിലെ പുരുഷ വിഭാഗത്തില്‍ റയാന്‍ ഓ'കോന്നര്‍, ജോസഫ് ടോഡ്, അര്‍ജുന്‍ സിംഗ് റാവത്ത് എന്നിവര്‍ യഥാക്രമം രണ്ട് (30,000 രൂപ), മൂന്ന് (20,000 രൂപ), നാല് (15,000 രൂപ) സമ്മാനങ്ങള്‍ നേടി. വനിതാ വിഭാഗത്തില്‍ ഡാരിയ കുസിയാച്ചേവ, റാറ്റ ലവല്‍സ്മിത്ത്, ജില്‍ ജൂസ് എന്നിവര്‍ യഥാക്രമം രണ്ടും (30,000 രൂപ), മൂന്നും (20,000 രൂപ), നാലും (15,000 രൂപ) സമ്മാനങ്ങള്‍ കരസ്ഥമാക്കി.
അണ്ടര്‍ 18 പ്രൊഫഷണല്‍ വിഭാഗത്തില്‍, പുരുഷ വിഭാഗത്തില്‍ ആനക്ക്, ആദം മാത്യു സിബി എന്നിവര്‍ യഥാക്രമം ഒന്നും (20,000 രൂപ), രണ്ടും (10,000 രൂപ) സ്ഥാനങ്ങള്‍ നേടി. വനിതാ വിഭാഗത്തില്‍ കരിഷ്മ ദിവാന്‍ ഒന്നാം സമ്മാനം( 20,000 രൂപ) നേടി.
അണ്ടര്‍ 18 അമച്വര്‍ വിഭാഗം പുരുഷډാരില്‍, ഗര്‍വ് കോക്കേറ്റി, അക്ഷയ് അശോക്, അയ്യപ്പന്‍ എന്നിവര്‍ യഥാക്രമം ഒന്ന് (10,000 രൂപ), രണ്ട് (7,500 രൂപ), മൂന്ന് (5,000 രൂപ) സമ്മാനങ്ങള്‍ നേടി. വനിതാ വിഭാഗത്തില്‍, ഓക്സാന ചെറെവ്ചെങ്കോ, ആയുഷി, ഡോണ മാര്‍സെല്ല എന്നിവര്‍ യഥാക്രമം ഒന്ന് (10,000 രൂപ), രണ്ട് (7,500 രൂപ), മൂന്ന് (5,000 രൂപ) സമ്മാനങ്ങള്‍ കരസ്ഥമാക്കി.

Advertisment
കേരളത്തിലെ മികച്ച പാഡ്ലര്‍ വിഭാഗം പുരുഷډാരില്‍, അക്ഷയ് അശോക്, ആദം മാത്യു സിബി, നിഖില്‍ ദാസ്, സുധാകര്‍ ജെന, റെയന്‍ വര്‍ഗ്ഗീസ് എന്നിവര്‍ യഥാക്രമം 10,000 രൂപ വീതം നേടി ഒന്നാം സ്ഥാനത്തെത്തി. വനിതാ വിഭാഗത്തില്‍ ഡോണ മാര്‍സെല്ലയും ഇ. സ്വാലിഹയും യഥാക്രമം 10,000 രൂപ വീതം നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.