പന്ത്രണ്ടുകാരനെ വീട്ടിൽക്കൊണ്ടുപോയി ബിയർ നൽകി പീഡത്തിന് ഇരയാക്കിയ അധ്യാപകൻ അറസ്റ്റിൽ

ഇയാൾക്കെതിരെ പോക്സോ വകുപ്പും പട്ടികജാതി പീഡന നിരോധന നിയമപ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്.

New Update
police jeep 2

മലമ്പുഴ: പന്ത്രണ്ടുകാരനെ വീട്ടിൽക്കൊണ്ടുപോയി ബിയർ നൽകി പീഡത്തിന് ഇരയാക്കിയ എയ്ഡഡ് സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. കൊല്ലങ്കോട്‌ സ്വദേശി അനിലിനെയാണ് (31)മലമ്പുഴ പൊലീസിന്റെ അറസ്റ്റ് ചെയ്തത്. 

Advertisment

ഇയാൾക്കെതിരെ പോക്സോ വകുപ്പും പട്ടികജാതി പീഡന നിരോധന നിയമപ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ നവംബർ 29നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ തന്റെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ബിയർ നൽകി പീഡിപ്പിക്കുകയും ആയിരുന്നു. 


പീഡനത്തിനിരയായ വിദ്യാർഥി സുഹൃത്തായ ഒരു കുട്ടിയോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. ഈ സുഹൃത്ത് തന്റെ അമ്മയോട് ഇക്കാര്യം പറഞ്ഞു. തുടർന്ന് ഇവർ സ്കൂൾ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. 


സ്കൂൾ അധികൃതർ വിവരം പൊലീസിനെ കൈമാറി. സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിൽ കൃത്യം നടന്നതായി ബോധ്യപ്പെട്ടതിനെ തുടർന്നായിരുന്നു അറസ്റ്റ്.

സംഭവത്തിൽ വിവരം അറിഞ്ഞ ഉടൻ തന്നെ സ്കൂൾ അധികൃതർ അധ്യാപകനെതിരെ നടപടിയെടുത്തു. തുടർന്ന് ഡിസംബർ 19ന് അധ്യാപകൻ സർവീസിൽ നിന്നും രാജിവച്ചിരുന്നു. 

Advertisment