New Update
/sathyam/media/media_files/2025/05/15/VkmnTTCm7roHUzqVnmnY.jpg)
മലമ്പുഴ: ഡാമിന്റെ റിസർവോയറിൽ വീണ് സഹോദരങ്ങളായ രണ്ടു കൂട്ടികൾ മരിച്ചു. പുതുപ്പള്ളി തെരുവ് മുഹമ്മദ് ആഹിൽ -16 , മുഹമ്മദ് നിഹാൽ -20 എന്നീ സഹോദരങ്ങളാണ് തെക്കേ മലമ്പുഴ ഭാഗത്തെ റിസർവോയറിൽ വീണത്
Advertisment
ഇന്നലെ രാത്രിഏറെ വൈകീട്ടും കുട്ടികളെ കാണാതായതിനെ തുടർന്ന് പോലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് ഫോൺ രേഖകൾ പരിശോധിച്ചതിൽ മലമ്പുഴ ഡാം പരിസരം ലോക്കേഷൻ കണ്ടതിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോൾ ഇരുവരുടെയും ഡ്രസ്സും ബാഗും ഡാമിൻറെ വ്യഷ്ടിപ്രദേശത്ത് തെക്കേ മലമ്പുഴ ഭാഗത്ത് കണ്ടെത്തിയിട്ടുള്ളതും വെള്ളത്തിനോട് ചേർന്ന് കരയിൽ ഇരുവരുടെയും ചെരുപ്പ് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ എട്ടു മണിയോടെ മൃതദേഹം കണ്ടെടുത്തു. മലമ്പുഴ പോലീസിന്റെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us