ബദല്‍ കാതോലിക്കയെ വാഴിക്കാനുള്ള നീക്കത്തില്‍ നിന്നു പിന്‍മാറണമെന്ന് ഓര്‍ത്തഡോക്സ് സഭാ. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയ്ക്കും, ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍മാര്‍ക്കും കത്ത്. മലങ്കരസഭയിലുണ്ടായ വിഭജനത്തെ വീണ്ടും ഓര്‍മ്മപ്പെടുത്തുന്നതാണു യാക്കോബായ വിഭാഗത്തിന്റെ പുതിയ നീക്കം

മലങ്കര സഭയില്‍ വീണ്ടും സമാന്തരഭരണത്തിനും, സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനുമായി ബദല്‍ അധികാരകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിലുള്ള പ്രതിഷേധം രേഖപ്പെടുത്തി മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
orthodoxxx 111

കോട്ടയം: മലങ്കര സഭയില്‍ വീണ്ടും സമാന്തരഭരണത്തിനും, സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനുമായി ബദല്‍ അധികാരകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിലുള്ള പ്രതിഷേധം രേഖപ്പെടുത്തി മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ. പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയ്ക്കും, ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍മാര്‍ക്കും മലങ്കര മെത്രാപ്പോലീത്തയും കിഴക്കിന്റെ കാതോലിക്കയുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ ബാവാ കത്തയച്ചു.

Advertisment

മലങ്കരസഭയിലെ വിഘടിത വിഭാഗം കോടതി വിധികള്‍ ലംഘിച്ചുകൊണ്ടു നടത്തുന്ന സമാന്തരഭരണ നീക്കങ്ങള്‍ ഭാരതത്തിന്റെ നിയമസംവിധാനങ്ങളോടുള്ള വെല്ലുവിളിയും കൈസ്തവ സാക്ഷ്യത്തിനു നിരക്കാത്തതുമാണെന്നും ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭാതലവന്‍മാര്‍ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഗൗരവപൂര്‍വ്വം ഈ വിഷയത്തെ കാണണമെന്നും ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭാതലവന്‍മാര്‍ക്കുള്ള കത്തില്‍ പറയുന്നു.


മലങ്കരസഭയിലുണ്ടായ വിഭജനത്തെ വീണ്ടും ഓര്‍മ്മപ്പെടുത്തുന്നതാണു പുതിയ നീക്കമെന്ന് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയ്ക്ക് അയച്ച കത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ ചൂണ്ടിക്കാട്ടി. പുതിയ അധികാരസ്ഥാനങ്ങള്‍ സൃഷ്ടിക്കുന്നത് രാജ്യത്തിന്റെ നിയമത്തിനു വിരുദ്ധമാണ്. സമാധാന ശ്രമങ്ങള്‍ക്കുള്ള സന്നദ്ധത നിരവധി തവണ അറിയിച്ചിട്ടും അതിനോട് പ്രതികരിക്കാതെ സമാന്തരഭരണവുമായി മുന്നേട്ടുപോകാന്‍ ശ്രമിക്കുന്നത് ഖേദകരമാണ്.


 നിയമവിരുദ്ധമായ വാഴിക്കല്‍ ചടങ്ങില്‍ നിന്നു പിന്‍മാറണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടു. ക്രൈസ്തവ ഐക്യത്തിനായി ലോകം പരിശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ വിഭജനത്തിന്റെ പാതയെ പ്രോത്സാഹിപ്പിക്കരുതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.


 

Advertisment