അക്യുപങ്ചർ ക്യാമ്പ് സംഘാടകർക്കെതിരെ ആക്രമണം. സംഘാടകർക്ക് ഗുരുതരമായി പരിക്കേറ്റു

നേരത്തെ അക്യുപങ്ചർ ചികിത്സയെ തുടർന്ന് മരിച്ച യുവതിയുടെ ബന്ധുക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് പരിക്കേറ്റവർ ആരോപിച്ചു. 

New Update
kuttyadi

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ അക്യുപങ്ചർ ക്യാമ്പ് സംഘാടകർക്കെതിരെ ആക്രമണം. ആക്രമണത്തിൽ സംഘാടകർക്ക് ഗുരുതരമായി പരിക്കേറ്റു. 

Advertisment

അക്യുഷ് അക്യുപങ്ചർ എന്ന സ്ഥാപനം നടത്തിയ ക്യാമ്പിലേക്കാണ് പ്രതിഷേധവുമായി നാട്ടുകാർ എത്തിയത്. നേരത്തെ അക്യുപങ്ചർ ചികിത്സക്ക് പിന്നാലെ കുറ്റ്യാടിയിൽ യുവതി മരിച്ചിരുന്നു.

ഇന്ന് രാവിലെ 9 മണിക്കാണ് അക്യുഷ് അക്യുപങ്ചർ എന്ന സ്ഥാപനം കുറ്റ്യാടിയിൽ ഒരു ക്യാമ്പ് സംഘടിപ്പിച്ചത്. ഈ ക്യാമ്പിലേക്ക് 11:30ഓടെ നാട്ടുകാർ എത്തിച്ചേരുകയായിരുന്നു. 

നേരത്തെ അക്യുപങ്ചർ ചികിത്സയെ തുടർന്ന് മരിച്ച യുവതിയുടെ ബന്ധുക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് പരിക്കേറ്റവർ ആരോപിച്ചു. 

അക്യുപങ്ചർ ചികിത്സ മൂലമാണ് യുവതി മരിച്ചതെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. ഇതിന്റെ പേരിൽ പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു.

ക്യാമ്പ് സംഘടിപ്പിച്ച ഫെമിന എന്ന യുവതിക്കാണ് ഈ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. കൈയ്ക്കും മുഖത്തിനും പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുറ്റ്യാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

Advertisment