New Update
/sathyam/media/media_files/2025/01/08/wLElIKyjZCQtJftAFPWn.jpg)
മലപ്പുറം തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. ഒരാളെ ആന തുമ്പി കൈക്കൊണ്ട് തൂക്കി എറിഞ്ഞു. ഭയന്നോടിയ 27 പേർക്ക് പരിക്കേറ്റു. മുക്കാൽ മണിക്കൂറിന് ശേഷം ആനയെ തളച്ചു. രാത്രി 1 മണിക്ക് ആണ് സംഭവം. 1:45 ഓടെയാണ് ആനയെ തളച്ചത്.
Advertisment
രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതിൽ ആന തുമ്പിക്കൈ കൊണ്ട് ചുഴറ്റിയെറിഞ്ഞയാൾ ഗുരുതരമായി പരിക്കേറ്റ് കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ.
മാറ്റൊരാൾക്ക് വാരിയെല്ലിനാണ് പരിക്കേറ്റത്. ഇയാൾ തിരൂരിൽ ആശുപത്രിയിൽ ചികിത്സയിലാണ്. നേർച്ചയുടെ സമാപനദിവസമായ ബുധനാഴ്ച, പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്.