മലപ്പുറം എടവണ്ണയില്‍ വന്‍ ആയുധവേട്ട. വീട്ടില്‍ നിന്ന് കണ്ടെത്തിയത് 20 എയര്‍ ഗണ്ണുകളും മൂന്ന് റൈഫിളുകളും

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടില്‍ പരിശോധന നടത്തിയത്.

New Update
1001256109

മലപ്പുറം: മലപ്പുറം എടവണ്ണയിലെ വീട്ടില്‍ നടന്ന പൊലീസ് പരിശോധനയില്‍ വന്‍ ആയുധശേഖരം പിടിച്ചെടുത്തു. 20 എയര്‍ ഗണ്ണുകളും മൂന്ന് റൈഫിളുകളും പിടിച്ചെടുത്തു.

Advertisment

200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്‌സും കണ്ടെത്തിയിട്ടുണ്ട്. വീട്ടുടമസ്ഥന്‍ ഉണ്ണിക്കമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടില്‍ പരിശോധന നടത്തിയത്. ഇത്രയധികം ആയുധങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ലൈസന്‍സ് ഉണ്ണിക്കമദിന് ഇല്ലായിരുന്നു.

വീടിന്റെ മുകള്‍ ഭാഗത്ത് നടത്തിയ ആദ്യഘട്ട പരിശോധനയില്‍ ഒരു റൈഫിളും 40 തിരകളും ഒരു ഗണ്ണും കണ്ടെത്തിയിരുന്നു.

പിന്നാലെ വീടിന്റെ താഴെ ഭാഗത്ത് ഷട്ടറിട്ട ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വന്‍ ആയുധ ശേഖരം കണ്ടെത്തിയത്.

Advertisment