പ്രത്യക്ഷത്തിൽ ജോലിയോ പാരമ്പര്യ സ്വത്തോ ഇല്ലാതിരുനന്ന ഫിറോസ് ഇപ്പോൾ ലക്ഷപ്രഭു. പി.കെ ഫിറോസിനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ ഇഡിക്ക് പരാതി

കെ.ടി ജലീലിന്റെ ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി.

New Update
p k firoz

മലപ്പുറം: പി.കെ ഫിറോസിനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ ഇഡിക്ക് പരാതി. സിപിഐഎം മലപ്പുറം നെടുവ ലോക്കൽ കമ്മിറ്റി അംഗം എ.പി മുജീബാണ് പരാതി നൽകിയത്. 

Advertisment

ഇമെയിലായും പോസ്റ്റലായും മുജീബ് പരാതി അയച്ചു. കെ.ടി ജലീലിന്റെ ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി.


പ്രത്യക്ഷത്തിൽ ജോലിയോ പാരമ്പര്യ സ്വത്തോ ഇല്ലാതിരുനന്ന ഫിറോസ് ഇപ്പോൾ ലക്ഷപ്രഭുവായി മാറിയത് പൊതുഫണ്ടുകൾ ദുരുപയോഗം ചെയ്തുകൊണ്ടാണെന്നാണ് കെ.ടി ജലീൽ ആരോപിച്ചത്. 


ദുബായിലെ ഫോർച്യൂൺ ഹൗസ് ജനറൽ ട്രേഡിംഗ് എൽഎസി എന്ന കമ്പനിയിൽ പി.കെ ഫിറോസ് സെയിൽസ് മാനേജരായി പ്രവർത്തിക്കുന്നുണ്ടെന്നും പ്രതിമാസം 5.25 ലക്ഷം ഇന്ത്യൻ രൂപ ശമ്പളമായി ലഭിക്കുന്നുണ്ടെന്നുമായിരുന്നു ജലീലിന്റെ ആരോപണങ്ങൾ. 

Advertisment