മലപ്പുറത്ത് മദ്യലഹരിയിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു; അറസ്റ്റ്

സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

New Update
1001263828

വഴിക്കടവ്: മലപ്പുറം വഴിക്കടവിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു.

 വഴിക്കടവ് നായക്കൻകൂളി മോളുകാലായിൽ വർഗീസ് (53) ആണ് കൊല്ലപ്പെട്ടത്. വർഗീസിന്റെ ജ്യേഷ്ഠൻ രാജുവിനെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു..

Advertisment

ഇന്നലെ രാത്രിയാണ് സംഭവം. മദ്യലഹരിയിലെത്തിയ രാജു വർഗീസിനെ കുത്തുകയായിരുന്നു.

ഇരുവരും തമ്മിൽ മറ്റു പ്രശ്‌നങ്ങളില്ലെന്നാണ് വിവരം.

 മദ്യപിച്ചെത്തിയാൽ രാജു കലഹമുണ്ടാക്കുക പതിവാണെന്നും ഇതാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നുമാണ് പൊലീസ് പറയുന്നത്.

രാജുവിന്റെയും വർഗീസിന്റെയും കുടുംബം ഒന്നിച്ചാണ് കഴിഞ്ഞിരുന്നത്.

രാജുവിന്റെ മക്കളുടെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത് വർഗീസ് ആയിരുന്നു. മദ്യപിച്ചെത്തിയതിന് പിന്നാലെയുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.

വർഗീസിന്റെ മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisment