മൂന്ന് തവണ മത്സരിച്ച് മാറി നിന്നവര്‍ക്ക് ഇത്തവണ ഇളവ് നല്‍കി മുസ്ലിം ലീഗ്. പാര്‍ട്ടിയുടെ വിജയത്തിനും പ്രാദേശിക സമവാക്യങ്ങളും പരിഗണിച്ചാണ് പുതിയ തീരുമാനം

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലാണ് മൂന്ന് ടേം വ്യവസ്ഥ നടപ്പാക്കുന്നതിനായി മുസ്ലിം ലീഗ് സര്‍ക്കുലര്‍ ഇറക്കിയത്. 

New Update
muslim league kerala flag

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ മൂന്ന് ടേം വ്യവസ്ഥയില്‍ മലക്കം മറിഞ്ഞ് മുസ്ലിം ലീഗ്. മൂന്ന് തവണ മത്സരിച്ച് മാറി നിന്നവര്‍ക്ക് ഇത്തവണ ഇളവ് നല്‍കി. 

Advertisment

നേരത്തെ വ്യവസ്ഥ മൂലം മാറി നിന്നവര്‍ക്ക് അനിവാര്യമാണെങ്കില്‍ മത്സരിക്കാം എന്നാണ് മുസ്ലിം ലീഗിന്റെ പുതിയ സര്‍ക്കുലര്‍. 


മത്സരിക്കാന്‍ ബന്ധപ്പെട്ട വാര്‍ഡ്, പഞ്ചായത്ത്, മണ്ഡലം കമ്മറ്റികളുടെ അനുമതി മാത്രം മതി. പാര്‍ട്ടിയുടെ വിജയത്തിനും പ്രാദേശിക സമവാക്യങ്ങളും പരിഗണിച്ചാണ് പുതിയ തീരുമാനം എന്നാണ് ലീഗിന്റെ ന്യായീകരണം. 


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനം അനുസരിച്ച് മൂന്നു ടേം പൂര്‍ത്തിയായത് കൊണ്ട് കഴിഞ്ഞ തവണ ഒരു ടേം മാറി നിന്ന പ്രധാന നേതാക്കളുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയുടെ വിജയത്തിനും പ്രാദേശിക സമവാക്യങ്ങള്‍ക്കും അനിവാര്യമാണെങ്കില്‍ അത്തരം നേതാക്കള്‍ക്ക് ബന്ധപ്പെട്ട വാര്‍ഡ് കമ്മിറ്റികളുടെയും പഞ്ചായത്ത് അല്ലെങ്കില്‍ മുനിസിപ്പല്‍ കമ്മിറ്റികളുടെയും നിയോജകമണ്ഡലം കമ്മിറ്റികളുടെയും ഏകകണ്ഠമായ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക പരിഗണന നല്‍കാവുന്നതാണ്. 

എന്നാല്‍ മൂന്നിലധികം തവണ ജനപ്രതിനിധികളായവര്‍ക്ക് ഈ പരിഗണന ഉണ്ടാകില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു.


കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലാണ് മൂന്ന് ടേം വ്യവസ്ഥ നടപ്പാക്കുന്നതിനായി മുസ്ലിം ലീഗ് സര്‍ക്കുലര്‍ ഇറക്കിയത്. 


തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നവരില്‍ മൂന്ന് തവണ മത്സരിച്ചവരുണ്ടെങ്കില്‍ അവര്‍ മാറിനില്‍ക്കണമെന്നായിരുന്നു ഈ സര്‍ക്കുലര്‍. 

Advertisment