മെസി മാർച്ചിൽ തന്നെ വരും. അർജന്റീന ഫുട്ബോൾ ടീമിന്റെ മെയിൽ വന്നിരുന്നു. വീണ്ടും അവകാശ വാദവുമായി കായിക മന്ത്രി വി.അബ്ദുറഹ്മാൻ

മാർച്ചിൽ നിർബന്ധമായും കളിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു

New Update
images (1280 x 960 px)(500)

മലപ്പുറം: ലയണൽ മെസ്സി മാർച്ചിൽ കേരളത്തിലേക്ക് വരുമെന്ന് വീണ്ടും പ്രഖ്യാപിച്ച് കായികമന്ത്രി. രണ്ട് ദിവസം മുമ്പ് അർജന്റീന ടീമിന്റെ മെയിൽ വന്നിരുന്നു.

Advertisment

നവംബറിൽ നടക്കേണ്ട കളി സ്റ്റേഡിയത്തിന്റെ അസൗകര്യം മൂലമാണ് നടക്കാതിരുന്നതെന്നും മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.

രണ്ട് നാൾ മുമ്പ് അ‍ർജന്റീന ടീമിന്റെ മെയിൽ വന്നിരുന്നു. മാർച്ചിൽ നിർബന്ധമായും കളിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. മെയിലിൽ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

വിഷൻ 2023 കായിക സെമിനാറിന്റെ ഭാ​ഗമായി മലപ്പുറത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment