/sathyam/media/media_files/2025/11/09/p-k-kunjalikutty-2025-11-09-17-12-23.png)
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി മലപ്പുറത്ത് യുഡിഎഫിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. പൊൻമുണ്ടം അടക്കം എല്ലായിടത്തും സഖ്യമായി മത്സരിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
'തെരഞ്ഞെടുപ്പിന് മുന്നോടിയായി മലപ്പുറത്തെ സ്ഥിതി​ഗതികൾ വിലയിരുത്തി. മെച്ചപ്പെട്ട രീതിയിലാണ് കാര്യങ്ങളെല്ലാം പോകുന്നത്. പല സ്ഥലങ്ങളിലും തീരുമാനങ്ങളായിട്ടുണ്ട്. പൊന്മുണ്ടത്ത് സജീവമായ ചർച്ചകൾ തുടരുകയാണ്.' കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി മലപ്പുറം ജില്ലയിലെ മുസ്ലിം ലീ​ഗിന്റെ നേതൃയോ​ഗം നടന്നിരുന്നു. യോ​ഗത്തിൽ ലീ​ഗിന്റെയും കോൺ​ഗ്രസിന്റെയും മുതിർന്ന നേതാക്കൾ പങ്കെടുത്തിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിലെ പ്രശ്നങ്ങൾ തീർച്ചയായും പരിഹരിക്കും. ഒരുമിച്ച് മത്സരിക്കേണ്ട സാഹചര്യമാണുള്ളത്. ഒരു കാരണവശാലും എതിരെ മത്സരിക്കുകയില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us