കൊണ്ടോട്ടിയിലെ വൻ എംഡിഎംഎ വേട്ട. ഒരാള്‍ കൂടി പിടിയിൽ. അറസ്റ്റിലായത് എംഡിഎംഎ വിൽക്കാനുള്ള ശ്രമത്തിനിടെ

കോഴിക്കോട് എംഡിഎംഎ വിൽപ്പനക്കുള്ള ശ്രമത്തിനിടയിലാണ് മെഡിക്കൽ കോളേജ് പൊലീസ് പ്രതിയെ പിടികൂടി ഡാൻസാഫ് ടീമിന് കൈമാറിയത്. 

New Update
arrest11

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ എം.ഡി.എം.എ പിടികൂടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. പുളിക്കൽ സ്വദേശി ശിഹാബുദീനെയാണ് അറസ്റ്റ് ചെയ്തത്. 

Advertisment

153 ഗ്രാം എംഡിഎംഎയും അരലക്ഷം രൂപയും ഇലക്ട്രോണിക് ത്രാസുകളും പിടികൂടിയ കേസിലാണ് അറസ്റ്റ്. ഈ കേസിൽ അഞ്ചാം പ്രതിയാണ് ശിഹാബുദ്ദീൻ. 

കോഴിക്കോട് എംഡിഎംഎ വിൽപ്പനക്കുള്ള ശ്രമത്തിനിടയിലാണ് മെഡിക്കൽ കോളേജ് പൊലീസ് പ്രതിയെ പിടികൂടി ഡാൻസാഫ് ടീമിന് കൈമാറിയത്. 

ശിഹാബുദ്ദീനെ 2023 ൽ കരിപ്പൂരിലെ ലോഡ്ജിൽ വച്ച് 51 ഗ്രാം എംഡിഎംഎയുമായി പൊലീസ് പിടികൂടിയിരുന്നു.

ഇതോടെ കൊണ്ടോട്ടി എം ഡി എം എ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി. കേസിൽ ഇനി ഒരാൾ കൂടി പിടിയിലാവാനുണ്ട്.

Advertisment