New Update
/sathyam/media/media_files/2025/12/08/untitled-design57-2025-12-08-18-01-12.png)
മലപ്പുറം: മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. യുഡിഎഫ് സ്ഥാനാർഥി മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്.
Advertisment
വാർഡിലെ മുസ്‍ലിം ലീഗ് സ്ഥാനാർഥി വട്ടത്ത് ഹസീന (52) ആണ് കുഴഞ്ഞുവീണ് മരിച്ചത്. രാത്രി വരെ നീണ്ട പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. പായിമ്പാടം അങ്കണവാടി അധ്യാപികയാണ്.
കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോട്ട് ചോദിക്കാനായി വീടുകളിലും കുടുംബയോഗങ്ങളിലും സ്ഥാനാർഥി സജീവമായി പങ്കെടുത്തിരുന്നു.
രാത്രി 11.15 ഓടെയാണ് ഹസീന വീട്ടിൽ കുഴഞ്ഞുവീണത്. എടക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us