ലീഗ് ഓഫീസിന് നേരെ കല്ലേറ്. പെരുന്തൽമണ്ണയിൽ നാളെ യുഡിഎഫ് ഹർത്താൽ

കോഴിക്കോട് റോഡിലുള്ള ലീഗ് ഓഫീസിനും നേരെയാണ് കല്ലേറ് ഉണ്ടായത്.

New Update
harthal

മലപ്പുറം : ലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായതിനെതുടർന്ന് പെരുന്തൽമണ്ണയിൽ നാളെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. സിപിഐഎം-മുസ്ലിം ലീഗ് സംഘർഷത്തിനിടെ, ലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായതിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

Advertisment

രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. കോഴിക്കോട് റോഡിലുള്ള ലീഗ് ഓഫീസിനും നേരെയാണ് കല്ലേറ് ഉണ്ടായത്. സംഭവത്തിൽ നജീബ് കാന്തപുരം എം.എൽ.എയുടെ നേതൃത്വത്തിൽ മുസ്ലീം ലീഗ് പ്രവർത്തകർ പെരിന്തൽമണ്ണയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു.

മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം പെരിന്തൽമണ്ണ മുൻസിപ്പാലിറ്റി എൽഡിഎഫ് നിന്ന് യുഡിഎഫ് ഇത്തവണ പിടിച്ചെടുത്തിരുന്നു. 

അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം വൈകിട്ട് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സിപിഐഎം ഓഫീസിന് നേരെ കല്ലേറ് ഉണ്ടായെന്ന് പ്രവർത്തകർ ആരോപിക്കുന്നു. തുടർന്നാണ് സിപിഐഎം പ്രവർത്തകർ സംഘടിച്ച് എത്തി ലീഗ് ഓഫീസ് തകർത്തത്.

Advertisment