പൊന്മുണ്ടം പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സിപിഎം പിന്തുണച്ചു. വൈസ് പ്രസിഡന്റ് വോട്ടെടുപ്പിൽ നിന്നും സിപിഎം വിട്ടുനിന്നു

സിപിഎമ്മിലെ മൂന്നുപേരും ടീം പൊൻമുണ്ടത്തെ ഒരാളും ഉൾപ്പെടെ നാലു പേരാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്. 

New Update
CPM

മലപ്പുറം: പൊന്മുണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വോട്ടെടുപ്പിൽ വിട്ടുനിന്ന് സിപിഎം. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കോമുക്കുട്ടിയെ സിപിഎം പിന്തുണച്ചു.

Advertisment

കോൺഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനം നൽകാത്തതിൽ സിപിഎമ്മിന് അതൃപ്‌തിയുണ്ട്. ഇതിൽ പ്രതിഷേധിച്ചാണ് സിപിഎം മെമ്പർമാർ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നത്. 


സിപിഎമ്മിലെ മൂന്നുപേരും ടീം പൊൻമുണ്ടത്തെ ഒരാളും ഉൾപ്പെടെ നാലു പേരാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്. 


കോൺഗ്രസിലെ അസ്മാബി പടരേടത്ത് വൈസ് പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസും സിപിഎമ്മും സഖ്യമായാണ് മുസ്ലിംലീഗിനെതിരെ മത്സരിച്ചത്. 

ആകെ 18 സീറ്റിൽ കോൺഗ്രസിന് ഒമ്പതും സിപിഎമ്മിന് മൂന്നും ലീഗിന് നാല് സീറ്റും വെൽഫെയർ പാർട്ടിക്കും കോൺഗ്രസ് പിന്തുണയുള്ള ടീം പൊന്മുണ്ടത്തിനും ഒരു സീറ്റുമാണ് ഉള്ളത്.

Advertisment