മലപ്പുറത്ത് വീട്ടിൽ അത്രിക്രമിച്ച് കയറി അഞ്ചംഗ സംഘത്തിന്റെ ആക്രമണം. ‌‌11 വയസുകാരി ഉൾപ്പെടെ നാല് പേർക്ക് പരിക്ക്. ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

പിടിയിലായ ബേപ്പൂർ സ്വദേശി അനീസിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

New Update
img(164)

മലപ്പുറം: മലപ്പുറം പാണ്ടിക്കാട്ട് വീട്ടിൽ അത്രിക്രമിച്ച് കയറി അഞ്ചംഗ സംഘത്തിന്റെ ആക്രമണം. ‌‌11 വയസുകാരി ഉൾപ്പെടെ നാല് പേർക്ക് പരിക്ക്. പാണ്ടിക്കാട് കുറ്റിപ്പുളിയിലാണ് സംഭവം.

Advertisment

ചക്കാലക്കുത്ത് അബ്ദുവിൻ്റെ വീട്ടിലാണ് സംഘം ആക്രമണം നടത്തിയത്. ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെ അക്രമി സംഘത്തിലെ നാല് പേർ കാറിൽ കയറി രക്ഷപ്പെട്ടു.


ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.


പിടിയിലായ ബേപ്പൂർ സ്വദേശി അനീസിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പരിക്കേറ്റ അബ്ദുവും കുടുംബവും പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കവർച്ചാ ശ്രമമെന്നാണ് പ്രാഥമിക നിഗമനം.

Advertisment