മലപ്പുറത്ത് ഗ്രാമപഞ്ചായത്ത് അംഗം വാനിടിച്ച് മരിച്ചു

വൈകീട്ട് അഞ്ചരയോടെ കടലമണ്ണയിലെ വീടിന് സമീപത്തുള്ള ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുമ്പോഴായിരുന്നു അപകടം.

New Update
img(254)

മലപ്പുറം: മലപ്പുറം മങ്കടയിൽ ഗ്രാമപഞ്ചായത്ത് അംഗം വാനിടിച്ച് മരിച്ചു. പഞ്ചായത്ത് നാലാം വാർഡ് സിപിഐ മെമ്പർ സി.പി നസീറ (40)യാണ് മരിച്ചത്.

Advertisment

വൈകീട്ട് അഞ്ചരയോടെ കടലമണ്ണയിലെ വീടിന് സമീപത്തുള്ള ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുമ്പോഴായിരുന്നു അപകടം.


ഈ സമയം കടകളിലേക്ക് സാധനം കൊണ്ടുവരുന്ന ഡെലിവറി വാൻ വന്നിടിക്കുകയായിരുന്നു.


ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിപിഐ മലപ്പുറം ജില്ലാ അസി. സെക്രട്ടറി പിടി ഷറഫുദ്ദീന്റെ ഭാര്യയാണ്. മൂന്ന് മക്കളുണ്ട്. മൃതദേഹം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ.

Advertisment