മലപ്പുറത്ത് ഉത്സവത്തിനിടെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. കല്ലേറില്‍ പൊലീസുകാരന് പരിക്കേറ്റു. സംഘര്‍ഷത്തില്‍ ഇരുവിഭാഗങ്ങളിൽ നിന്നായി ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

ശ്രീദുര്‍ഗ മാക്കാലി, നവയുഗ മാക്കാലി എന്നീ രണ്ട് വിഭാഗങ്ങള്‍ തമ്മിലായിരുന്നു സംഘര്‍ഷം. ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ഇടപെടുകയായിരുന്നു. 

New Update
img(335)

മലപ്പുറം: മലപ്പുറത്ത് കണ്ണേങ്കാവ് ഉത്സവത്തിനിടെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെയുണ്ടായ കല്ലേറില്‍ പൊലീസുകാരന് പരിക്കേറ്റു. മൂക്കുതല മാക്കാലി ഭാഗത്ത് പുലര്‍ച്ചെയുണ്ടായ വരവുകള്‍ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. 

Advertisment

ശ്രീദുര്‍ഗ മാക്കാലി, നവയുഗ മാക്കാലി എന്നീ രണ്ട് വിഭാഗങ്ങള്‍ തമ്മിലായിരുന്നു സംഘര്‍ഷം. ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ഇടപെടുകയായിരുന്നു. 

ഇതിനിടെയാണ് കല്ലേറില്‍ പൊലീസുകാരന് പരിക്കേറ്റത്. പെരുമ്പടപ്പ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സുജിത്തിനാണ് പരിക്കേറ്റത്. ഇയാളുടെ തലയില്‍ മൂന്ന് സ്റ്റിച്ചുണ്ട്.

സംഘര്‍ഷത്തില്‍ ഇരുവിഭാഗങ്ങളിൽ നിന്നായി ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

Advertisment