/sathyam/media/media_files/2026/01/19/img359-2026-01-19-19-26-29.png)
മലപ്പുറം: സിപിഐ മലപ്പുറം ജില്ലാ കമ്മറ്റി അംഗം ബിജെപിയിൽ. എഐവൈഎഫ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ പി.അരുണാണ് ബിജെപിയിൽ ചേർന്നത്.
പ്രാദേശിക നേതൃത്വത്തോടുള്ള പ്രതിഷേധ സൂചകമായാണ് പാർട്ടി വിട്ടത്. തന്നെ പ്രവർത്തിക്കാൻ അനുവദിച്ചില്ലെന്നും താൻ എന്ത് ചെയ്താലും അതിൽ കുറ്റം കണ്ടെത്തുകയാണെന്നും അരുൺ പറഞ്ഞു. ഇനി ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വണ്ടൂർ മണ്ഡലത്തിൽ 18-ാം വാർഡിൽ എൽഡിഎഫിന്റെ സ്ഥാനാർഥിയായി തോറ്റയാളാണ് അരുൺ.
60, 70 വോട്ടുകൾക്ക് ജയിക്കാനും തോൽക്കാനും സാധ്യതയുള്ള ഒരു വാർഡിൽ 300ൽ പരം വോട്ടുകൾക്ക് തോറ്റത് തന്നെ വിഷമിച്ചുവെന്നും അരുൺ പറഞ്ഞു.
ഇക്കാര്യം ജില്ലാ നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നെങ്കിലും അവരുടെ ഭാഗത്ത് നിന്ന് യാതൊരു വിധത്തിലുമുള്ള പ്രതികരണവുമുണ്ടായില്ലെന്നും അരുൺ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ തനിക്കെതിരെ കുപ്രചരണങ്ങൾ അഴിച്ചുവിടുന്ന സാഹചര്യങ്ങൾ ഉണ്ടായിരുന്നതായും ഈ സാഹചര്യത്തിലാണ് ബിജെപിയിലേക്ക് പോകുന്നതെന്നും അരുൺ വിശദീകരിച്ചു. നിലവിൽ അരുൺ ബിജെപിയിൽ അംഗത്വമെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us