കൂടിയാലോചിക്കാതെയും അനുമതിയില്ലാതെയുമാണ് അന്‍വര്‍ യുഡിഎഫ് അസോസിയേറ്റ് അംഗമായത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ പിവി അന്‍വറിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്

ഇടതുമുന്നണിയിൽ നിന്നും കലഹിച്ച് എംഎൽഎ സ്ഥാനം രാജിവച്ച പിവി അൻവർ ബേപ്പൂരിൽ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. നിലവിലെ എംഎൽഎയും മന്ത്രിയുമായ മുഹമ്മദ് റിയാസിനോട് ഏറ്റുമുട്ടുന്നത് രാഷ്ട്രീയ കേരളത്തിൽ ഏവരും ഉറ്റുനോക്കുന്ന മത്സരമായിരിക്കും.

New Update
p v anwar 111

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ പിവി അന്‍വറിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കും. 

Advertisment

അൻവറിനെതിരെ സ്ഥാനാർഥിയെ നിർത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് സി ജി ഉണ്ണി അറിയിച്ചു. ദേശീയ നേതൃത്വവുമായി കൂടിയാലോചിക്കാതെയും അനുമതിയില്ലാതെയുമാണ് അന്‍വര്‍ യുഡിഎഫ് അസോസിയേറ്റ് അംഗമായതെന്നും സി ജി ഉണ്ണി പറഞ്ഞു. 

ഇടതുമുന്നണിയിൽ നിന്നും കലഹിച്ച് എംഎൽഎ സ്ഥാനം രാജിവച്ച പിവി അൻവർ ബേപ്പൂരിൽ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. നിലവിലെ എംഎൽഎയും മന്ത്രിയുമായ മുഹമ്മദ് റിയാസിനോട് ഏറ്റുമുട്ടുന്നത് രാഷ്ട്രീയ കേരളത്തിൽ ഏവരും ഉറ്റുനോക്കുന്ന മത്സരമായിരിക്കും.

ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനാണ് പിവി അൻവറിൻ്റെ നീക്കം. ഇതിനായി പ്രചാരണവും തുടങ്ങി. 

Advertisment