‘കെ മുരളീധരൻ ഏതു സീറ്റിലും ഫിറ്റാണ്, വയനാട്ടിൽ കോൺഗ്രസ് തന്നെ മത്സരിക്കും’; പി.കെ കുഞ്ഞാലിക്കുട്ടി

New Update
pk kunjalikutty election.jpg

കരുണാകരന്‍റെ മകൻ കെ മുരളീധരൻ ഏതു സീറ്റിലും ഫിറ്റാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. മുരളീധരൻ വയനാട്ടില്‍ മത്സരിച്ചാലും അനുകൂലമായിരിക്കും. റായ്ബറേലിയിലും വയനാട്ടിലും വിജയിച്ച രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞാല്‍ അവിടെ കോണ്‍ഗ്രസ് തന്നെ മത്സരിക്കും. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയോ കെ മുരളീധരനോ ആര് വന്നാലും ഇപ്പോഴത്തെ ഭൂരിപക്ഷം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

ഇന്ത്യാ സഖ്യം എല്ലാക്കാലത്തും പ്രതിപക്ഷത്തിരിക്കില്ല. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാൻ കോണ്‍ഗ്രസിന് അര്‍ഹതയുണ്ട്. അതിനാല്‍ ഇക്കാര്യം കോണ്‍ഗ്രസ് തീരുമാനിക്കട്ടയെന്ന് അദ്ദേഹം പറഞ്ഞു.

ലീഗിൻ്റെ രാജ്യസഭാ സീറ്റ് നേരത്തേ തീരുമാനിച്ചതാണ്. രാജ്യസഭ, ലോക്സഭ സീറ്റുകള്‍ വെച്ച് മാറുന്നത് പരിഗണനയിലില്ല. ലീഗിന്‍റെ രാജ്യസഭ സീറ്റിൽ ആര് മത്സരിക്കുമെന്ന് പാണക്കാട് തങ്ങള്‍ തീരുമാനിക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Advertisment