മലപ്പുറം വെളിയംകോട് ബൈക്ക് അപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലത്തില്‍ കൈവരി നിര്‍മ്മിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ബുള്ളറ്റ് ഇടിച്ചുകയറുകയായിരുന്നു. വെളിയംകോട് സ്വദേശി ആഷിഖ് (22), കരിങ്കല്ലത്താണി സ്വദേശി ഫാസില്‍ (19) എന്നിവരാണ് മരിച്ചത്.