അടിവസ്ത്രം പോലും പുറത്ത് ഉണക്കാനിടാൻ പറ്റാത്ത അവസ്ഥ, അതിൻമേൽ ആരെങ്കിലും അവകാശവാദമുന്നയിച്ചെങ്കിലോ? കെ ടി ജലീൽ

New Update
889a662f-f1f5-4dc0-be45-d884a30e9adf.jpg

യുപിയിലെ ബദറുദ്ധീൻ ഷാ ദർഗ ഹിന്ദു വിഭാഗത്തിന് വിട്ടുനല്‍കാന്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടതിനെ രൂക്ഷമായി വിമർശിച്ച് എം എൽ എ കെ.ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്. ആ കറുത്ത കൈകൾ അവസാനം ദർഗകളിലുമെത്തിയെന്ന് കെ ടി ജലീൽ പറഞ്ഞു. അടിവസ്ത്രം പോലും പുറത്ത് ഉണക്കാനിടാൻ പറ്റാത്ത അവസ്ഥയാണെന്നും, അതിൻമേൽ ആരെങ്കിലും അവകാശവാദമുന്നയിച്ചെങ്കിലോ? എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Advertisment

ഇന്ത്യൻ മതനിരപേക്ഷതയ്ക്ക് മുറിവേൽക്കുന്ന നടപടികളാണ് ദിനംപ്രതി ബിജെപി സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്നത്. അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ബദറുദ്ദീന്‍ ഷായുടെ ദര്‍ഗ ഹിന്ദു വിഭാഗത്തിന് വിട്ടുനല്‍കാന്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഉടമസ്ഥാവകാശം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം വിഭാഗം സമര്‍പ്പിച്ച ഹരജി സിവില്‍ ജഡ്ജ് ശിവം ദ്വിവേദി തള്ളുകയായിരുന്നു.

ഇനിയെന്തൊക്കെ കാണാനിരിക്കുന്നു. അടിവസ്ത്രം പോലും പുറത്ത് ഉണക്കാനിടാൻ പറ്റാത്ത അവസ്ഥയാണ്! അതിൻമേൽ ആരെങ്കിലും അവകാശവാദമുന്നയിച്ചെങ്കിലോ?

Advertisment