ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ ഇന്ന് മലപ്പുറത്തെത്തി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിക്കും.
രാവിലെ 8.30ന് പാണക്കാട് എത്തുന്ന സന്ദീപ് വാര്യർക്കൊപ്പം ജില്ലയിലെ കോൺഗ്രസ് നേതാക്കളും സന്ദർശനം നടത്തും. പി.കെ. കുത്താലിക്കുട്ടി, പി.എം.എ. സലാം തുടങ്ങിയ ലീഗ് നേതാക്കളുമായും സന്ദീപ് വാര്യർ പാണക്കാട് വെച്ച് കൂടിക്കാഴ്ച്ച നടത്തും.